യമനില്‍ 1500 പേരെ തട്ടിക്കൊണ്ടുപോയി
സന്‍ആ: വിമത വിഭാഗത്തിനെതിരേ ശക്തമായ നീക്കങ്ങള്‍ നടക്കുന്ന യമനില്‍ ഈ വര്‍ഷം സ്ത്രീകളും കുട്ടികളുമടക്കം 1500 പേരെ വിമതസൈന്യം തട്ടിക്കൊണ്ടണ്ടുപോയതായി റിപ്പോര്‍ട്ട്. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സലാഹ് വിഭാഗത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഇറാന്‍ അനുകൂല ഹൂതി സൈന്യവും ഉള്‍പ്പെട്ട സഖ്യമാണ് ഇവരെ തട്ടിക്കൊണ്ടണ്ടു പോയതെന്ന് യമന്‍ ദേശീയ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. സ്ത്രീകള്‍, കുട്ടികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് വിമത സൈന്യം തട്ടിക്കൊണ്ടണ്ടു പോയതെന്ന് സംഘടന ആരോപിച്ചു.
ജനുവരി മുതല്‍ മെയ് വരെ 318 ആക്ടിവിസ്റ്റുകള്‍ , 170 രാഷ്ട്രീയ പ്രവര്‍ത്തകര്‍, 698 മറ്റു പ്രവര്‍ത്തകര്‍, 42 കുട്ടികള്‍, 33 സ്ത്രീകള്‍ എന്നിങ്ങനെയാണ് തട്ടിക്കൊണ്ടണ്ടു പോയതായി പുറത്തു വിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."