പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് ബദലാകാന്‍ റഷ്യയ്ക്കാകില്ല: ജിം മാറ്റിസ്
മനാമ: പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഇടപെടലുകള്‍ക്കു ബദലാകാന്‍ റഷ്യയ്ക്കാകില്ലെന്നു യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. സിറിയയിലെ റഷ്യന്‍ സൈനിക ഇടപെടലിനെ സൂചിപ്പിച്ചാണ് മാറ്റിസിന്റെ പ്രസ്താവന. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നടന്ന അറബ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യന്‍ വിഷയത്തില്‍ അമേരിക്ക തുടരുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പകരം നില്ക്കാന് റഷ്യയുടെ സാന്നിധ്യംകൊണ്ടാകില്ല. സ്വന്തം ജനതയ്ക്കെതിരായ ബശ്ശാറുല്‍ അസദിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ അവഗണിക്കാനുള്ള റഷ്യയുടെ മനസും അവസരവാദ നിലപാടും അവര്‍ക്ക് ആത്മാര്‍ഥതയില്ലെന്നതിന്റെ തെളിവാണ്. ഇറാന്റെ പിന്തുണയ്ക്കു പുറമേ യു.എന്‍ രക്ഷാസമിതിയിലെ റഷ്യയുടെ നിരന്തരമായ വീറ്റോകളുമാണ് അസദിനെ ഇപ്പോഴും അധികാരത്തില്‍ നിലനിര്‍ത്തുന്നതെന്നും ചടങ്ങില്‍ മാറ്റിസ് ആരോപിച്ചു.
സിറിയന്‍ വിഷയം ചര്‍ച്ച ചെയ്യാനായി അടുത്തുതന്നെ തുര്‍ക്കിയില്‍ യോഗം നടക്കുന്നുണ്ട്. ഇതില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."