HOME
DETAILS
MAL
മെസ്സി പിന്‍മാറി
backup
June 11 2017 | 22:06 PM
സിങ്കപ്പൂര്‍: നായകനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി സിങ്കപ്പൂരിനെതിരായ അര്‍ജന്റീനയുടെ സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ നിന്ന് പിന്‍മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നായകന്റെ പിന്‍മാറ്റം. ഗോണ്‍സാലോ ഹിഗ്വയ്ന്‍, നിക്കോളാസ് ഒടാമെന്‍ഡി എന്നിവരും ടീമില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ഈ മാസം 30ന് നടക്കുന്ന തന്റെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് വേണ്ടിയാണ് മെസ്സിയുടെ പിന്‍മാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."