അധാര്‍മികതയെ ചെറുക്കാന്‍ ക്രിയാത്മക പദ്ധതികള്‍ വേണം: ആലിക്കുട്ടി മുസ്ലിയാര്
കോഴിക്കോട്: സമൂഹത്തില്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അധാര്‍മിക പ്രവണതകളെ ചെറുക്കുന്നതിനും യൗവനം ജനക്ഷേമത്തിനും ആത്മീയ കെട്ടുറപ്പിനും വിനിയോഗിക്കുന്നതിനും ക്രിയാത്മകമായ പദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു.
സുന്നി മഹല്ല് ഫെഡറേഷനുംസമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഉം ഖത്തീബുമാര്‍ക്ക് നടത്തുന്ന ഇന്സര്വിസ് കോഴ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ് ലിയാര്‍ അധ്യക്ഷനായി. എസ്.എം.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി യു.ഷാഫി ഹാജി ചെമ്മാട് മുഖ്യ പ്രഭാഷണം നടത്തി. കെ.സി.മുഹമ്മദ് ബാഖവി (ആദാബുല്‍ ഖത്തീബ്), മുനീര്‍ ഹുദവി ഫറോക്ക് ( വ്യക്തിത്വവും ദഅവത്തും), ശംസുദ്ധീന്‍ ഒഴുകൂര്‍ ( നമ്മുടെ പദ്ധതികള്‍ ) അവതരിപ്പിച്ചു.
ടി.വി.സി സമദ് ഫൈസി, സലാം ഫൈസി മുക്കം, ഇ.ടി. അബ്ദുല്‍ അസീസ് ദാരിമി,സയ്യിദ് അലവിക്കോയ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അസ്ലം ബാഖവി പാറന്നൂര്‍, ഇ.കെ ഹുസൈന് ഹാജി, കെ.എന്‍.എസ് മൗലവി, പി.പി കുഞ്ഞായിന്ഹാജി, എ.കെ കാതിരി ഹാജി, എ.കെ ആലിപ്പറമ്പ് പ്രസംഗിച്ചു.
നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും ഹുസൈന് യമാനി മുക്കം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."