HOME
DETAILS
MAL
ജര്‍മനിക്കും പോളണ്ടിനും ജയം
backup
June 11 2017 | 22:06 PM
മ്യൂണിക്ക്: ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ ലോക ചാംപ്യന്‍മാരായ ജര്‍മനി, പോളണ്ട് ടീമുകള്‍ക്ക് വിജയം. ഇംഗ്ലണ്ട്- സ്‌കോട്‌ലന്‍ഡ് പോരാട്ടം 2-2നും ചെക്ക് റിപ്പബ്ലിക്ക്- നോര്‍വെ മത്സരം 1-1നും സമനിലയില്‍ പിരിഞ്ഞു.
മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ദുര്‍ബല എതിരാളികളായ സാന്‍ മരിയനോയെയാണ് ജര്‍മനി തകര്‍ത്തത്. യുവ താരങ്ങളെ മാത്രം അണിനിരത്തിയാണ് കോച്ച് ജോക്വിം ലോ ടീമിനെ കളത്തിലിറക്കിയത്. നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി നേടിയ ഹാട്രിക്ക് ഗോളുകളുടെ മികവിലാണ് പോളണ്ട് 3-1ന് റുമാനിയയെ തകര്‍ത്തത്. മറ്റ് മത്സരങ്ങളില്‍ സ്ലോവാക്യ 2-1ന് ലിത്വാനിയയേയും മോണ്ടെനെഗ്രൊ 4-1ന് അര്‍മേനിയയേയും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."