HOME
DETAILS

വാഹനങ്ങളുടെ ഡോര്‍ ഗ്ലാസുകളില്‍ കര്‍ട്ടനിട്ടാല്‍ മുഖ്യമന്ത്രിക്ക് ശുഭയാത്ര; നമുക്ക് പിഴ 5000

  
backup
September 08 2019 | 00:09 AM

new-road-law-implemented-772825-2

 

തിരുവനന്തപുരം: നിസാര ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പോലും സാധാരണക്കാരനില്‍നിന്ന് ഉയര്‍ന്ന പിഴ ഈടാക്കുമ്പോള്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പായുന്നത് ഗതാഗത നിയമങ്ങള്‍ ലംഘിച്ച്.
വാഹനങ്ങളുടെ ഡോര്‍ ഗ്ലാസുകളില്‍ കാഴ്ച മറയ്ക്കുന്ന ഒന്നും പാടില്ലെന്ന് നിയമമിരിക്കെ കര്‍ട്ടിനിട്ടാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ യാത്ര.
ഇതിനെതിരേ നടപടിയെടുക്കണമെന്ന് ഒരു മാസം മുന്‍പ് ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചിട്ടും ആരും പുല്ലുവില കല്‍പ്പിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ കെ.എല്‍ പൂജ്യം ഒന്ന് സി.ബി 7400 ഇന്നോവ ക്രിസ്റ്റയുടെ ഡോര്‍ ഗ്ലാസുകള്‍ കര്‍ട്ടനിട്ട് മറച്ചിരിക്കുകയാണ്.റവന്യൂ മന്ത്രി കെ.ചന്ദ്രശേഖരന്‍, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി, കൊടിക്കുന്നില്‍ എം.പി, ആരോഗ്യവകുപ്പ് ഡയറക്ടറര്‍ തുടങ്ങിയ ഉന്നതരുടെയെല്ലാം ഔദ്യോഗിക വാഹനങ്ങളുടെ ഗ്ലാസുകള്‍ കര്‍ട്ടനിട്ട് മറച്ചിരിക്കുകയാണ്. ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ കഴിഞ്ഞമാസം അഞ്ചിന് ഡി.ജി.പിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നല്‍കിയ കത്തില്‍ സര്‍ക്കാര്‍ വാഹനങ്ങളില്‍ വ്യാപകമായി കര്‍ട്ടനും കൂളിങ് ഗ്ലാസും ഒട്ടിച്ചിട്ടുണ്ടെന്നും പൊലിസും മോട്ടോര്‍ വാഹനവകുപ്പും നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കര്‍ട്ടനുകള്‍ അനുവദനീയമല്ലെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നോട്ടിസ്. പുതിയ നിയമം അനുസരിച്ച് ഇതിന് അയ്യായിരം രൂപ പിഴയീടാക്കാം. തുടര്‍ച്ചയായി നിയമം ലംഘിക്കുന്നതിന് വാഹനങ്ങളുടെ റജിസ്‌ട്രേഷനും റദ്ദാക്കാം.
എന്നാല്‍ നഗ്നമായ നിയമലംഘനം നടത്തുന്ന ഉന്നതര്‍ക്ക് മുന്നില്‍ കണ്ണടക്കുകയാണ് പൊലിസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago