HOME
DETAILS
MAL
പണം ലഭിക്കാന്‍ യാത്രക്കാരനുമായി ടി.ടി വിലപേശി, ഒടുവില്‍ മുഖത്തടിച്ചു
backup
October 27 2018 | 19:10 PM
കോഴിക്കോട്: പണം ലഭിക്കാന്‍ യാത്രക്കാരനോട് ടി.ടി വിലപേശി. ഒടുവില്‍ യാത്രക്കാരന്റെ മുഖത്തടിച്ചു. മംഗള സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലാണ് (12617) സംഭവം. ഭാര്യയും രണ്ടു കുട്ടികളുമായി തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി നൗഷാദിനാണ് ദുരനുഭവമുണ്ടായത്. റിസര്‍വേഷനില്‍ കയറിയ ഇവരെ ടി.ടി ചോദ്യംചെയ്തു. തുടര്‍ന്ന് 500 രൂപ ആവശ്യപ്പെട്ടു. അത്രയും തുക കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ വിലപേശല്‍ നടത്തി 300 രൂപയിലെത്തി. അപ്പോഴേക്കും ട്രെയിന്‍ കോഴിക്കോട്ട് എത്തിയിരുന്നു. പണത്തിന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന ടി.ടിയോട് 200 രൂപ തരാമെന്ന് നൗഷാദ് പറയുകയും നാലാം പ്ലാറ്റ്ഫോമില്‍ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് കുപിതനായ ടി.ടി നൗഷാദിന്റെ മുഖത്തടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."