അന്തസോടെ തൊഴില്‍ചെയ്യാനുള്ള സാഹചര്യം സിനിമയില്‍ വേണം: ജസ്റ്റിസ് സിറിയക് ജോസഫ്
കൊച്ചി: അന്തസോടെ തൊഴില്‍ ചെയ്യാനുള്ള സാഹചര്യം സിനിമയിലുണ്ടാകണമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്. പുതിയ തലമുറ സിനിമാരംഗത്തേക്ക് കടന്നുവരുമ്പോള്‍ അവര്‍ക്ക് ഉത്തേജകമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം ടൗണ്‍ ഹാളില്‍ ജേസി ഫൗണ്ടേഷന്‍ 15ാമത് അവാര്‍ഡ് വിതരണവും ഏഴു രാത്രികള്‍ സിനിമയുടെ സുവര്‍ണ ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍, കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി കുറ്റാരോപിതരെയൊക്കെ സമൂഹം ഇപ്രകാരം കാണുന്നുണ്ട്. സിനിമാനടന്മാര്‍ക്ക് മാത്രം എന്തുകൊണ്ട് ഇത് ബാധകമല്ലെന്നും അദ്ദേഹം ചോദിച്ചു. ഏഴുരാത്രികള്‍ സിനിമയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ജസ്റ്റിസ് സിറിയക് ജോസഫ് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് ഏഴുരാത്രികള്‍ സിനിമയില്‍ അഭിനയിച്ച കമലാദേവീ, ലതാരാജു, ടി.പി രാധാമണി, ഫോട്ടോഗ്രാഫര്‍ പി. ഡേവിഡ്, അണിയറ പ്രവര്‍ത്തകന്‍ എ.സി രമണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ജേസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെ.ജെ കുറ്റിക്കാട്ട്, നടിമാരായ ശാന്തികൃഷ്ണ, അനുമോള്‍, ശിവദ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."