കാന്‍സറിന് മരുന്നായി ഗോമൂത്രം പരിഗണിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി അശ്വിനി കുമാര്‍ ചൗബേ
കോയമ്പത്തൂര്‍: കാന്‍സര്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് മരുന്നായി ഗോമൂത്രം പരിഗണിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ. ആരോഗ്യ വിദഗ്ദ്ധരെ ദീര്‍ഘകാലമായി അലട്ടുന്ന ഗുരുതര രോഗങ്ങള്‍ക്ക് വരെ ഗോമൂത്രം ഉപയോഗിക്കുന്നത് ഉത്തമമാണെന്നാണ് അശ്വിനി കുമാര്‍ ചൗബേ പറഞ്ഞത്. കാന്‍സറിനുള്ളതടക്കം നിരവധി മരുന്നുകളില്‍ ഗോമൂത്രം ഉപയോഗിക്കാം. നാടന്‍ പശുക്കളുടെ മൂത്രമാണ് ഉപയോഗിക്കുക. ആയുഷ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഗൗരവമായി നടത്തിവരികയാണ്- അദ്ദേഹം അറിയിച്ചു. കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നതിലൂടെ കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടും വെല്ലുവിളി ഉയര്‍ത്തുന്ന രോഗങ്ങളാണ് പ്രമേഹവും കാന്‍സറും. ഇവ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് നമുക്ക് അവകാശപ്പെടാന്‍ ആകില്ലെങ്കിലും നമുക്കിതിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം പിന്നീട് ഇക്കാര്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ആവര്‍ത്തിക്കുകയും ചെയ്തു. പശു മൂത്രത്തില്‍ നിന്ന് നിരവധി മരുന്നുകള്‍ തയാറാക്കിവരികയാണ്. പശുമൂത്രത്തിന് നിരവധി ഔഷധഗുണങ്ങളും ഉണ്ട്- അദ്ദേഹം പറഞ്ഞു.
Union Minister Ashwini Choubey Sees Cure For Cancer In Cow Urine
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."