HOME
DETAILS

ഫാസിസത്തിന് ഒരുമയോടെ ശവക്കല്ലറയൊരുക്കാം

  
backup
June 11 2017 | 23:06 PM

%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%ae%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%b5%e0%b4%95

 


ലോകത്ത് ജനാധിപത്യം എന്നുള്ള വളരെ മനോഹരമായ ആശയം കൊണ്ട് തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ജനാധിപത്യത്തിന്റെ പറുദീസ എന്നൊക്കെ അവകാശപ്പെടാന്‍ സാധിക്കുന്ന ഗ്രീക്ക് സാമ്രാജ്യം പോലും ജനാധിപത്യത്തില്‍ നിന്ന് വ്യതിചലിച്ചപ്പോഴും വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യ ജനാധിപത്യ സംവിധാനം കൊണ്ട് ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കുകയല്ലാതെ കോട്ടങ്ങളൊന്നും തന്നെ സംഭവിച്ചില്ലായിരുന്നു.
പക്ഷേ, സമീപകാലത്തു നാം കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളും നാം കണ്ടുകൊണ്ടിരിക്കുന്ന ചിത്രങ്ങളുമൊക്കെ രാജ്യത്തെ ജനാധിപത്യ ആശയങ്ങളെ തകര്‍ക്കും വിധത്തിലുള്ളതാണ്. സംഘ്പരിവാര്‍ ആശയങ്ങള്‍ രാജ്യത്തു നടപ്പാക്കുന്നതിന്റെ ഭാഗമായി കാട്ടാളത്തവും ക്രൂരതകളും അഴിച്ചുവിട്ടു കൊണ്ട് ആര്‍.എസ്.എസും ഭാരതീയ ജനതാപാര്‍ട്ടിയുമൊക്കെ രാജ്യത്തെ അശാന്തിയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ഒരു കാഴ്ച നമ്മെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യം രാജ്യത്തെ പിന്നോക്ക വിഭാഗമായ ദലിത് സമൂഹത്തിനോട് അവഗണനയുടെ സ്വരത്തില്‍ സംസാരിച്ചു തുടങ്ങിയ സംഘ്പരിവാര്‍ പിന്നീട് അവര്‍ക്കു മേല്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. നിറമുള്ള സ്വപ്നങ്ങളോടെ ജീവിച്ച ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയെ മരണത്തിന് മുന്നിലേക്ക് വഴി നടത്തിയ ആര്‍എസ്എസ് കാരന്റെ ഫാസിസ്റ്റ് മനോഭാവത്തോട് പ്രതിഷേധം രേഖപ്പെടുത്തുന്നതില്‍ കേരളത്തിലടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ മത്സരിച്ച് പ്രകടനങ്ങളും സമരങ്ങളും സംഘടിപ്പിച്ചു. രാജ്യത്തെ പരമോന്നത യൂണിവേഴ്‌സിറ്റികളില്‍ ദലിതര്‍ നേരിടുന്ന അക്രമങ്ങള്‍ മുന്‍ നിര്‍ത്തി കേരളത്തിലെ കലാലയങ്ങളില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ മല്‍സരിച്ച് പഠിപ്പുമുടക്ക് സമരങ്ങള്‍ സംഘടിപ്പിച്ചു. പക്ഷേ അന്നും കേരള ജനത ഫാസിസത്തെ അത്ര ഗൗരവമായി സമീപിച്ചില്ല. കാരണം അന്ന് ഫാസിസം ആര്‍ത്തിരമ്പിയത് വടക്കേ ഇന്ത്യയില്‍ മാത്രമായിരുന്നു. ദിവസങ്ങള്‍ക്കുമിപ്പുറം ഗോ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന കാരണത്താല്‍ അഖ്‌ലാക് എന്ന മുസ്‌ലിം സഹോദരനെ കൊല ചെയ്തപ്പോള്‍ നാം ബീഫ് ഫെസ്റ്റ് നടത്തുന്നതിലും പശുവിനെ അറക്കുന്നതിലുമൊക്കെ തമ്മില്‍ മല്‍സരിച്ചു പ്രതിഷേധിച്ചു. നാം കരുതിയത് ഇത് വടക്കേ ഇന്ത്യയിലെ ദലിതരായ മുസ്‌ലിം സമുദായത്തിന് മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ്. ഫാസിസ്റ്റ് വിരുദ്ധ പ്രകടനം,നോട്ടീസുകള്‍,സെമിനാറുകള്‍,റാലികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതില്‍ ഇന്നലെ പൊട്ടിമുളച്ച രാഷ്ട്രീയ പാര്‍ട്ടികളടക്കം മത്സര സ്വഭാവം കാണിച്ചു.എല്ലാം വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമായിരുന്നല്ലോ. പതിയെ ഫാസിസം കേരളക്കരയിലുമെത്തി.കൊടിഞ്ഞിയില്‍ തനിക്കിഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ ഫൈസല്‍ എന്ന സഹോദരനെ കൊലപ്പെടുത്തുക വഴി ഫാസിസം മലയാളകരയില്‍ വരവറിയിച്ചു. അന്നും നാം പതിവ് പോലെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ മികവ് കാണിക്കാന്‍ മറന്നില്ല. ശേഷം കാസര്‍ക്കോട് ഫാസിസം ആരാധനാലയങ്ങളിലേക്ക് അക്രമം അഴിച്ചു വിട്ടപ്പോഴും നാം അത്രമേല്‍ ഗൗരവത്തിലെടുത്തില്ല.
ഇന്ന് ഫാസിസം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുന്നു. എന്നെയും നിങ്ങളെയുമൊക്കെ എന്ത് കഴിപ്പിക്കണമെന്നും എന്ത് ധരിപ്പിക്കണമെന്നുമൊക്കെ തീരുമാനിക്കാന്‍ അവര്‍ വളര്‍ന്നു. കാരണം മറ്റൊന്നുമല്ല. അവര്‍ക്ക് വളംവച്ച് കൊടുത്തത് നമ്മള്‍ തന്നെയായിരുന്നു. ഇടതുപക്ഷവും വലതുപക്ഷവുമൊക്കെ രാഷ്ട്രീയം പറഞ് തമ്മില്‍ തല്ലി ചിന്തിയ രക്തത്തിലാണ് ഫാസിസത്തിന് വേരുറക്കുന്നത്.ഇനിയെങ്കിലും ഇത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഇന്നലെ അഹമ്മദ് സാഹിബിനോടും ഇന്ന് യെച്ചൂരിയോടും അവര്‍ അതിക്രമം കാണിച്ചെങ്കില്‍ നാളെ എന്റെയും നിങ്ങളുടെയുമൊക്കെ കാര്യം പറയേണ്ടതില്ലല്ലോ.
ആശയങ്ങള്‍ക്ക് വേണ്ടി മാത്രം തമ്മിലടിക്കുമ്പോള്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവസരം കൂടി ഫാസിസം കൈയേറുമെന്ന തിരിച്ചറിവ് നാം നേടേണ്ടിയിരിക്കുന്നു. ഹിറ്റ്‌ലറെ തകര്‍ത്ത പോലെ മുസോളനിയെ നശിപ്പിച്ച പോലെ ഇന്ത്യന്‍ ഫാസിസവും നാം ഇല്ലാതാക്കേണ്ടിയിരിക്കുന്നു. അതിന് വേണ്ടി നാം രാഷ്ട്രീയ മത ജാതി ഭേദമന്യേ ഒരുമിച്ച് പോരാടേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  5 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  28 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  37 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago