പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടണം
നമ്മുടെ ബഹുസ്വര മതേതര സംസ്‌കാരത്തെ നില നിര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ എല്ലാ മലയാളികള്‍ക്കും ഉത്തരവാദിത്തമുണ്ട്.
ഏതെങ്കിലും ഒരു വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനത്തില്‍ പഠിച്ച ഒരു കുട്ടിക്ക് അവന്റെ സൗഹൃദങ്ങളില്‍ നിന്നും ഇടപെടലുകളില്‍ നിന്നുമെല്ലാം ഏകാനുഭവം മാത്രമേ ലഭിക്കുകയൊള്ളൂ എന്നത് ഒരു പ്രധാന ന്യൂനതയാണ്.
വ്യത്യസ്ത സമുദായങ്ങളുടെയും സമുദായങ്ങള്‍ക്കകത്തെ അവാന്തര വിഭാഗങ്ങളുടെയും പേരില്‍ മുളച്ചുപൊന്തിയ വിദ്യാലയങ്ങളില്‍നിന്ന് പുറത്തുവരുന്ന കുട്ടികള്‍ ഭാവിയില്‍ നമ്മുടെ സാമൂഹികഘടനയെ അപകടപ്പെടുത്തും.
തൊട്ടടുത്തുള്ള സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകളെ അവഗണിച്ചുകൊണ്ട് സ്വന്തം മക്കളെ ലക്ഷങ്ങള്‍ ചെലവാക്കി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലയച്ചു പഠിപ്പിക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.
സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും അധ്യാപകരുമെല്ലാം അവരുടെ മക്കളെ അടുത്തുള്ള പൊതു വിദ്യാലയങ്ങളിലയച്ചു പഠിപ്പിക്കാന്‍ തയ്യാറാകേണ്ടതുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."