വായുമലിനീകരണം നിങ്ങളെ വലിയ രോഗിയാക്കുന്ന 'പുതിയ പുകയില'
ജനീവ: വായു മലിനീകരണമാണ് ലോകത്ത് അപകടം വിതയ്ക്കുന്ന 'പുതിയ പുകയില'യെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍. വെറും വായു ശ്വസിച്ചു മാത്രം എഴുപതു ലക്ഷത്തോളം ജനങ്ങളാണത്രെ വര്‍ഷംതോറും കൊല്ലപ്പെടുന്നത്. ശതകോടിക്കണക്കിനു ജനങ്ങളെ മലിനീകൃതമായ വായു രോഗിയാക്കുകയും ചെയ്യുന്നു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍(ഡബ്ല്യു.എച്ച്.ഒ) ഡയരക്ടര്‍ ജനറല്‍ ഡോ. ടെദ്രോസ് അദാനോമിന്റേതാണു പുതിയ മുന്നറിയിപ്പ്. ലോകജനസംഖ്യയുടെ 90 ശതമാനം പേരും പലവിധത്തില്‍ വിഷമയമായ വായുവിന്റെ ഇരകളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളുടെ ആരോഗ്യത്തില്‍ ആഴത്തിലുള്ള പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നത്. പ്രത്യേകിച്ചും കുട്ടികളെയാണ് ഇതു പ്രതികൂലമായി ബാധിക്കുന്നത്.
ലോകം പുകയിലയെ അകറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, 'പുതിയ പുകയില'യുടെ കാര്യത്തിലും ഇതേ സമീപനമുണ്ടാകേണ്ടതുണ്ട്.
വര്‍ഷംതോറും ലക്ഷണക്കണക്കിനുപേരാണ് വിഷമയമായ വായു ശ്വസിച്ചു മരണത്തിനു കീഴടങ്ങുന്നത്. സമ്പന്നനും ദരിദ്രനും ഒരാളും ഇതില്‍നിന്നു മുക്തനല്ല. ഇത് നിശബ്ദമായ പൊതു ആരോഗ്യ അടിയന്തരാവസ്ഥയാണ്- 'ദ ഗാര്‍ഡിയന്‍' പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഡോ. ടെദ്രോസ് അദാനോം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."