ഇരിങ്ങണ്ണൂരിലും ഓര്‍ക്കാട്ടേരിയിലും അക്രമം ലൈബ്രറിക്ക് തീയിട്ടു; കടക്ക് നേരെ കല്ലേറ്
എടച്ചേരി: ഇരിങ്ങണ്ണൂരിലും ഓര്‍ക്കാട്ടേരിയിലും സാമൂഹ്യദ്രോഹികള്‍ അഴിഞ്ഞാടി. ഇരിങ്ങണ്ണൂരില്‍ പബ്ലിക് ലൈബ്രറിക്ക് തീയിടുകയും ഓര്‍ക്കാട്ടേരിയില്‍ കടയ്ക്കുനേരെ കല്ലെറിയുകയും ചെയ്തു. ഇരിങ്ങണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് വായനശാലയാണ് കഴിഞ്ഞ ദിവസം രാത്രി 12ഓടെ സാമൂഹ്യദ്രോഹികള്‍ തീയിട്ടത്. പഞ്ചായത്ത് റോഡിന് സമീപമുള്ള ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് രാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത് കാരണം കൂടുതല്‍ നാശനഷ്ടമുണ്ടായില്ല. സംഭവത്തില്‍ ലൈബ്രറിയില്‍ വായനയ്ക്ക് ഉപയോഗിക്കുന്ന മേശയും ആനുകാലികങ്ങളും പത്രങ്ങളും കത്തിനശിച്ചു. പൊലിസിന്റെ നേതൃത്വത്തില്‍ പെട്ടെന്ന് തീയണച്ചതിനാല്‍ അലമാരയില്‍ സൂക്ഷിച്ച പുസ്തകങ്ങള്‍ക്ക് തീപിടിച്ചില്ല. എഴുപത്തഞ്ചോളം വര്‍ഷത്തെ പഴക്കമുള്ള ലൈബ്രറി കൂടിയാണിത്.
നാദാപുരം എം.എല്‍.എ ഇ.കെ വിജയന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തംഗം ടി.കെ രാജന്‍ മാസ്റ്റര്‍, എടച്ചേരി ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍ വാര്‍ഡ് അംഗങ്ങളായ ഗംഗാധരന്‍ പാച്ചക്കര, ടി.പി പുരുഷു, നിജേഷ് കണ്ടിയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടി. അനില്‍കുമാര്‍, കെ.പി ചാത്തു മാസ്റ്റര്‍, എം.കെ പ്രേംദാസ്, സി.കെ ബാലന്‍, വത്സരാജ് മണലാട്ട്, സന്തോഷ് കക്കാട്ട്, പി.കെ അഷ്‌റഫ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. രാത്രിയുടെ മറവില്‍ ഇത്തരം അക്രമം നടത്തുന്ന അക്ഷരവിരോധികളായ സാമൂഹ്യദ്രോഹികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍ എ വിജയന്‍ ആവശ്യപ്പെട്ടു. നാദാപുരത്ത് നിന്ന് സി.ഐ ജോഷി ജോസിന്റെ നേതൃത്വത്തില്‍ പൊലിസെത്തി പരിശോധന നടത്തി.
ഓര്‍ക്കാട്ടേരിയില്‍ ടൗണിനടുത്തായുള്ള പോസ്റ്റ് ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന കെ.എം വി. ജീഷിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്പ്രസ് മീല്‍സ് റസ്റ്റോറന്റിന് നേരെയാണ് അക്രമമുണ്ടായത്. അര്‍ധരാത്രിക്ക് ശേഷമാണ് ഇവിടെയും കല്ലേറുണ്ടായത്. കാലത്ത് കട തുറക്കാനെത്തിയപ്പോഴാണ് കല്ലേറില്‍ ഗ്ലാസുകള്‍ തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഹര്‍ത്താല്‍ ദിവസം പ്രശ്‌നങ്ങളൊന്നും ഉണ്ടാകാത്ത ഓര്‍ക്കാട്ടേരി ടൗണില്‍ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികളെ നിലക്കുനിര്‍ത്താന്‍ പൊലിസ് തയാറാകണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഹോട്ടല്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ രാവിലെ ടൗണില്‍ പ്രകടനം നടത്തി. പുതിയടത്ത് കൃഷ്ണന്‍, കെ.കെ റഹീം, ടി.എന്‍.കെ പ്രഭാകരന്‍, കെ.ഇ ഇസ്മായില്‍, പി.കെ നാണു, വാസു ആരാധന, റിയാസ് കുനിയില്‍ നേതൃത്വം നല്‍കി. ഹോട്ടല്‍ ഉടമ നല്‍കിയ പരാതി പ്രകാരം എടച്ചേരി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."