HOME
DETAILS

കലാപം ഉണ്ടാക്കാന്‍ സി.പി.എം- ബി.ജെ.പി രഹസ്യധാരണ: ബെന്നി ബഹനാന്‍

  
backup
October 27 2018 | 19:10 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf

 


മലപ്പുറം: കേരളത്തില്‍ കലാപമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെപിയും രഹസ്യധാരണയില്‍ എത്തിയിരിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. ശബരിമല വിഷയത്തിലുണ്ടായ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മലപ്പുറം പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം അതിന്റെ ഭാഗമാണ്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന് സര്‍ക്കാര്‍ പരോള്‍ നീട്ടിക്കൊടുക്കുന്നത് കണ്ണൂരില്‍നിന്ന് ശബരിമലയിലേക്ക് പാര്‍ട്ടി വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ വേണ്ടിയാണ്. സി.പി.എം വളണ്ടിയര്‍മാര്‍ ശബരിമലയിലേക്ക് പോയാല്‍ അവിടെ വലിയ സംഘര്‍ഷമുണ്ടാകും. അവിടേക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇതുവരെ വളണ്ടിയര്‍മാരെ അയച്ചിട്ടില്ല. ശബരിമലയെ കണ്ണൂര്‍ മോഡലാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്.ശബരിമല വിഷയത്തില്‍ ഈ പാര്‍ട്ടികള്‍ക്ക് രഹസ്യ അജന്‍ഡകളുണ്ട്. ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കത്തിന്റെ മുന്നൊരുക്കത്തിലാണ് ബി.ജെ.പി. സി.പി.എമ്മിനും സമാന അജന്‍ഡയുണ്ട്. മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനു പിറകെ സുപ്രിം കോടതിയിലേക്ക് ഇതു സംബന്ധിച്ച ഒരു ഹരജി പോയിട്ടുണ്ട്.
കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുമായി കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു ബന്ധവുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുന്നതിന് മുന്‍പാണ് ഇവിടെ നവോത്ഥാന മുന്നേറ്റങ്ങള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ നവോത്ഥാന നായകനായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പിണറായിയെ നവോത്ഥാന നായകനായി കാണാനുള്ള മൗഢ്യം കേരളീയര്‍ക്കില്ല. ശബരിമലയുടെ മതേതര മനസ് കുത്തിക്കീറാനാണ് പിണറായി ശ്രമിക്കുന്നത്. ശബരിമലയില്‍ അക്രമം നടത്തിയവര്‍ക്കെതിരേ കേസെടുക്കണം. എന്നാല്‍ അക്രമം നടത്താത്ത വിശ്വാസികളെ കേസില്‍ കുടുക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago