ആശ്രമം തീവച്ച് നശിപ്പിച്ചത് ഗൂഢാലോചന: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച് നശിപ്പിച്ചത് ഏറ്റവും ഹീനമായ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാന്‍ വേണ്ടി വര്‍ഗീയശക്തികള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ മുന്‍നിരയില്‍ നിന്ന് വര്‍ഗീയ ശക്തികളുടെ തനിനിറം ശരിയായ രീതിയില്‍ തുറന്നുകാട്ടാന്‍ സ്വാമി സന്ദീപാനന്ദയ്ക്ക് കഴിഞ്ഞിരുന്നു. ഇതോടെ എല്ലാ ഘട്ടത്തിലും അദ്ദേഹം സംഘ്പരിവാറിന്റെ കണ്ണിലെ കരടായി മാറുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ആശ്രമത്തിന് വലിയ കേടുപാടാണ് സംഭവിച്ചത്. വെന്തുരുകി മരണപ്പെടാന്‍ ഇടയാക്കുന്ന വിധത്തിലായിരുന്നു ആക്രമണം ഒരുക്കിയത്. ഫയര്‍ഫോഴ്‌സിന്റെയും പൊലിസിന്റെയും സമയോചിതമായ ഇടപെടലിലൂടെ വലിയൊരു അപകടം ഒഴിവാക്കാന്‍ കഴിഞ്ഞു. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ രാജ്യത്ത് ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിവരുന്നതിന്റെ തുടര്‍ച്ചയാണിതെന്ന് നാം കണ്ടുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ആശ്രമത്തിനുനേരെ ചില നീക്കങ്ങള്‍ സംഘ്പരിവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
സ്വാമിജിയെ ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കാനായിരുന്നു ശ്രമം. വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. അതിനു കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നത്. നിയമം കൈയിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യഥാര്‍ഥ സ്വാമിമാര്‍ ആരെയും ഭയപ്പെടില്ലെന്നു സംഘ്പരിവാറുകാര്‍ക്ക് അറിയില്ല. കപട സന്യാസിമാരെ പ്രലോഭിപ്പിക്കാനും സ്വാധീനിക്കാനും ഭീക്ഷണിപ്പെടുത്താനും കഴിയും. യഥാര്‍ഥ സന്യാസിവര്യന്മാരെ ഇത്തരം ശക്തികള്‍ക്ക് ഭീഷണിപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ സ്വാമി സന്ദീപാനന്ദ തന്റെ ദൗത്യവുമായി മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."