മാതൃകാ പദ്ധതികളുമായി കാരശ്ശേരി പഞ്ചായത്ത്
മുക്കം: മാലിന്യനിര്‍മാര്‍ജന, ജലസമൃദ്ധ, തിരിശുരഹിത കാരശ്ശേരി' എന്ന ആശയം മുന്‍നിര്‍ത്തി 'സുജലം സുഫലം സുന്ദരം' എന്ന പേരില്‍ പഞ്ചായത്ത് നടപ്പാക്കുന്ന മാതൃകാ പദ്ധതികളുടെ ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിന് കറുത്തപറമ്പില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും.
പഞ്ചായത്തിലെ മുഴുവന്‍ കിണറുകളും റീചാര്‍ജ് ചെയ്ത് ജലക്ഷാമം പരിഹരിക്കുക എന്നതാണ് ജലസമൃദ്ധ കാരശ്ശേരി പദ്ധതി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി എട്ടായിരത്തോളം വീടുകളിലാണ് പദ്ധതി നടപ്പാക്കുക. ആറു കോടി 40 ലക്ഷം ചെലവു വരുന്ന പദ്ധതിയില്‍ ഒരു കിണര്‍ റീചാര്‍ജ് ചെയ്യാന്‍ 8000 രൂപയാണ് അനുവദിക്കുക.
മാലിന്യമുക്ത കാരശ്ശേരി എന്ന പേരില്‍ എല്ലാ വീടുകളിലും മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിക്കുന്നതാണ് മറ്റൊരു പദ്ധതി. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം നടപ്പാക്കിയ 'ഷീ സ്‌മൈല്‍' പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ പെണ്‍കുട്ടികള്‍ക്കുമുള്ള സൈക്കിള്‍ വിതരണവും ഇതോടൊപ്പം നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് വി.കെ വിനോദ്, വൈസ് പ്രസിഡന്റ് വി.പി ജമീല, അംഗങ്ങളായ സവാദ് ഇബ്രാഹിം, അബ്ദുല്ല കുമാരനെല്ലൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."