HOME
DETAILS

മതത്തിന്റെയും ജാതിയുടെയും പേരില്‍ പൊലിസിനെ വേര്‍തിരിക്കരുത്: മുഖ്യമന്ത്രി

  
backup
October 27 2018 | 19:10 PM

%e0%b4%ae%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86%e0%b4%af

 

തിരുവനന്തപുരം: നിയമം അനുസരിച്ച് ജോലി ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥരെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊലിസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളില്‍ അവഹേളിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കര്‍ശനടപടി സ്വീകരിക്കും.
സ്‌പെഷല്‍ ആംഡ് പൊലിസിന്റെ ഇരുപതാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമപരമായി ചെയ്യേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ പൊലിസ് ബാധ്യസ്ഥരാണ്. മതവും വിശ്വാസവും പരിഗണിച്ചല്ല അവര്‍ ജോലി നിര്‍വഹിക്കുന്നത്. അത്തരം ഭീഷണിക്കും സ്വാധീനത്തിനും വഴങ്ങുന്ന ഒരാളും സംസ്ഥാന പൊലിസില്‍ ഇല്ല. പരിശീലനത്തില്‍ ലഭിച്ച അറിവുകള്‍ പ്രായോഗിക ബുദ്ധിയുടെ പിന്തുണയോടെ പ്രവൃത്തിപഥത്തില്‍ എത്തിക്കണം. ജനാധിപത്യ സമൂഹത്തിന് അനുഗുണമായി പൊലിസിനെ പരിവര്‍ത്തനം ചെയ്യുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്.
പൊതുജനം പൊലിസില്‍നിന്ന് പ്രതീക്ഷിക്കുന്നത് സംസ്‌കാര സമ്പന്നമായ പെരുമാറ്റമാണ്.
അതിനുസരിച്ചുള്ള കാലാനുസൃത പരിശീലനം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേര്‍ പൊലിസ് സേനയിലേക്ക് കടന്നുവരുന്നുണ്ട്.
അവര്‍ ആര്‍ജിച്ച വിദ്യാഭ്യാസവും കഴിവും എങ്ങനെ വകുപ്പിനായി ഉപയോഗിക്കാം എന്നു സമഗ്രമായി പരിശോധിക്കുന്നുണ്ട്.
പൊലിസ് സര്‍ക്കാരിന്റെ മുഖമായതിനാല്‍ നല്ല വിദ്യഭാഭ്യാസം ഉള്ളവരുടെ കടന്നുവരവ് മുഖച്ഛായ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശീലന കാലഘട്ടത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ട്രോഫിയും മുഖ്യമന്ത്രി വിതരണം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago