പുരുഷ വിഭാഗം ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
റിയോ ഡി ജനീറോ: ഒളിംപിക്സ് മത്സരങ്ങളിലെ പരുഷ വിഭാഗം ഫുട്ബോള്‍ പോരാട്ടത്തിനു ഇന്നു തുടക്കമാകും. വനിതകളുടെ ഫുട്ബോളിനു ഇന്നലെ തുടക്കമായിരുന്നു. ഒളിംപിക്സില്‍ സ്വര്‍ണം നേടുകയെന്ന ദീര്‍ഘകാല സ്വപ്നം സ്വന്തം നാട്ടില്‍ പൂവണിയിക്കുന്നതിന്റെ ആദ്യ പടിയായി ബ്രസീല്‍ ഇന്നു ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ ദക്ഷിണാഫ്രിക്കയാണ് ബ്രസീലിന് എതിരാളികള്‍. മറ്റു മത്സരങ്ങളില്‍ ഇറാഖ്, ഡെന്മാര്ക്കുമായും ഹോണ്ടുറാസ്, അള്‍ജീരിയയുമായും ഏറ്റുമുട്ടും.
നായകന് നെയ്മറിലാണ് ബ്രസീല്‍ പ്രതീക്ഷ വയ്ക്കുന്നത്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ നെയ്മര്‍ ടീമിന്റെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്നാണ് പ്രതീക്ഷ. അവസാന നിമിഷം ഫെര്‍ണാണ്ടോ പ്രാസിന് പരുക്കേറ്റതിനാല്‍ ഗോള്‍ കീപ്പിങില്‍ ബ്രസീലിന് ആശങ്കയുണ്ട്.
എന്നാല്‍ വെവെര്‍ട്ടന്‍ എന്ന പ്രതിഭാധനനായ ഗോള്‍കീപ്പര്‍ ടീമിനുണ്ട്. പകരക്കാരനായ യുള്സെനും ടീമിനൊപ്പമുണ്ട്. സെക, റോഡ്രിഗോ കായോ, മാര്‍ക്വിനോസ് എന്നിവര്‍ പ്രതിരോധത്തിലും റഫീഞ്ഞ, റോഡ്രിഗോ ഡോറാഡോ, റെനാറ്റോ അഗസ്റ്റോ, എന്നിവര്‍ മധ്യനിരയിലും ബ്രസീലിന് കരുത്തു പകരും. മുന്നേറ്റത്തില്‍ നെയ്മറിനൊപ്പം ഗബ്രിയേല്‍ ജീസസ്, ഗബ്രിയേല്‍ ബര്‍ബോസ, ലുവാന് എന്നീ മികച്ച താരങ്ങളുണ്ട്.
മികവുറ്റ യുവതാരങ്ങളുള്ള ടീമിനൊപ്പം നെയ്മര്‍ കൂടി ചേരുന്നതോടെ ജയത്തില്‍ കുറഞ്ഞതൊന്നും ബ്രസീല്‍ ചിന്തിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."