'അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍' പ്രകാശനം ചെയ്തു
കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നു കാണുന്ന അപചയങ്ങളുടെ തുടക്കം അടിയന്തരാവസ്ഥ കാലത്താണ് ആരംഭിച്ചതെന്ന് ചരിത്രകാരന് ഡോ. എം.ജി.എസ് നാരായണന്. അഡ്വ. പി.എസ് ശ്രീധരന് പിള്ളയുടെ 'അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍' പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി, നെഹ്റു കുടുംബങ്ങളുടെ അധികാരം കുത്തകയായതും ഇക്കാലത്താണ്. അടിയന്തരാവസ്ഥയെ കേരളത്തിലെ പല നേതാക്കളും പേരിനുവേണ്ടി മാത്രമാണ് എതിര്‍ത്തത്. എതിര്‍ക്കാതെ നിന്നവര്‍ പിന്നീട് അവകാശ വാദമുന്നയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പേരിനു മാത്രമാണ് എതിര്‍ത്തത്. എന്നാല്‍ സി.പി.ഐ ഇതിനെ ന്യായീകരിച്ചതാണ്. ഞാനടക്കമുള്ളവര്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തിരുന്നു. ഇതു തെറ്റായിപ്പോയെന്നും അതിന്റെ ഗുണഭോക്താവായതില് ഇന്നു പശ്ചാത്തപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി കേശവമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.വി തോമസ് ആദ്യ കോപ്പി ഏറ്റുവാങ്ങി. എം.പി വീരേന്ദ്രകുമാര്‍ അധ്യക്ഷനായി. കെ.പി സുധീര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."