ഇരിങ്ങണ്ണൂരില്‍ ലൈബ്രറിക്ക് തീയിട്ടു
എടച്ചേരി: ഇരിങ്ങണ്ണൂരിലും ഓര്‍ക്കാട്ടേരിയിലും സാമൂഹ്യദ്രോഹികള്‍ അഴിഞ്ഞാടി. ഇരിങ്ങണ്ണൂരില്‍ പബ്ലിക് ലൈബ്രറിക്ക് തീയിടുകയും ഓര്‍ക്കാട്ടേരിയില്‍ കടക്കുനേരെ കല്ലെറിയുകയും ചെയ്തു. ഇരിങ്ങണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് വായനശാലയാണ് കഴിഞ്ഞ ദിവസം രാത്രി 12ഓടെ സാമൂഹ്യദ്രോഹികള്‍ തീയിട്ടത്. പഞ്ചായത്ത് റോഡിന് സമീപമുള്ള ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് രാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത് കാരണം കൂടുതല്‍ നാശനഷ്ടമുണ്ടായില്ല. സംഭവത്തില്‍ ലൈബ്രറിയില്‍ വായനയ്ക്ക് ഉപയോഗിക്കുന്ന മേശയും ആനുകാലികങ്ങളും പത്രങ്ങളും കത്തിനശിച്ചു. പൊലിസിന്റെ നേതൃത്വത്തില്‍ പെട്ടെന്ന് തീയണച്ചതിനാല്‍ അലമാരയില്‍ സൂക്ഷിച്ച പുസ്തകങ്ങള്‍ക്ക് തീപിടിച്ചില്ല. എഴുപത്തഞ്ചോളം വര്‍ഷത്തെ പഴക്കമുള്ള ലൈബ്രറി കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."