HOME
DETAILS

ഖനനാനുമതിയില്‍ അഴിമതിയോ?

  
backup
September 08 2019 | 19:09 PM

is-there-scam-in-mining-permission-772985-2

 

 

രണ്ടാം മഹാപ്രളയത്തിനു ശേഷം സര്‍ക്കാര്‍ നല്‍കിയ ഖനനാനുമതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ അതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതിയാരോപണങ്ങളില്‍ കഴമ്പില്ലെങ്കില്‍ അതിനെതിരേ പ്രതികരിക്കേണ്ട ഭരണകൂടം മൗനത്തിലാണ്. ഇത് ഏറെ സംശയങ്ങള്‍ക്കാണ് ഇടവരുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് ഇത് സംബന്ധിച്ചു മന്ത്രിസഭ തീരുമാനമെടുത്തത്. ഒന്നാം പ്രളയത്തിന്റെ ദുരന്തങ്ങള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഒരുക്കുന്നത് എവിടെയും എത്തിയിട്ടില്ല. ദുരിതാശ്വാസ നടപടികളും പൂര്‍ണമായിട്ടില്ല. സംസ്ഥാനത്ത് നിര്‍ബാധം നടക്കുന്ന പാറപൊട്ടിക്കലും കുന്നിടിക്കലുമാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഉരുള്‍പൊട്ടലിന് കാരണമായതെന്ന് സാധാരണക്കാര്‍പോലും ഉറച്ച് വിശ്വസിക്കുന്ന ഒരു സമയത്ത് ഖനനത്തിനു വീണ്ടും സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ പിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. പ്രളയത്തിലും ഉരുള്‍പൊട്ടലിലും സര്‍വ്വതും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ നടത്തിയ സാന്ത്വനപ്പെടുത്തല്‍ വെറും കാപട്യമായിരുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്. സര്‍ക്കാര്‍ വന്‍കിട ക്വാറി മാഫിയകള്‍ക്കൊപ്പം തന്നെയാണെന്നു വ്യക്തമാക്കുകയല്ലേ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെപ്പോലും അറിയിക്കാതെയുള്ള ഈ ഖനനാനുമതി.
1964ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് സംസ്ഥാനത്ത് പതിച്ച് നല്‍കിയ ഭൂമിയില്‍ യഥേഷ്ടം ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഭൂപതിവ് ചട്ടങ്ങളിലെ ചട്ടം 4ല്‍ ഭേദഗതി വരുത്തി രണ്ടു ഉപവകുപ്പുകള്‍ ചേര്‍ത്താണ് അഴിമതിക്ക് കളമൊരുക്കിയിരിക്കുന്നത്. ജിയോളജിസ്റ്റും കൃഷി ഓഫിസറും സ്ഥലം സന്ദര്‍ശിച്ച് കൃഷിക്ക് അനുകൂലമല്ലെന്നും ക്വാറികള്‍ക്ക് അനുയോജ്യമാണെന്നും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍, കലക്ടര്‍ പ്രസ്തുത റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയില്‍ യഥേഷ്ടം ഖനനം നടത്താമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അഴിമതിക്കാരായ ജിയോളജിസ്റ്റിനും കൃഷി ഓഫിസര്‍ക്കും പണം സമ്പാദിക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തുറന്നിട്ടിരിക്കുന്നത്. ഏത് കൃഷിഭൂമിയും കൃഷിക്ക് അനുയോജ്യമല്ലെന്ന് ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് വിധിയെഴുതാം.
ജിയോളജിസ്റ്റുകള്‍ എന്നു പറയപ്പെടുന്നവര്‍ നടത്തുന്ന അഴിമതികളും കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമാണെന്ന് ഈയിടെ കേരളത്തില്‍ എത്തിയ ഗാഡ്ഗില്‍ തന്നെ തുറന്ന് പറഞ്ഞതാണ്. പതിച്ച് നല്‍കിയ ഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കേണ്ടത് റവന്യൂ വകുപ്പാണ്. എന്നാല്‍ റവന്യൂ മന്ത്രിയെ മറികടന്ന് മന്ത്രിസഭാ യോഗത്തില്‍ വിഷയം അവതരിപ്പിച്ചത് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീനാണ്. നേരത്തെയും മന്ത്രി ഇ.ചന്ദ്രശേഖരനെ മറികടന്ന് മൂന്നാര്‍ വിഷയമടക്കം പല റവന്യൂ തീരുമാനങ്ങളും മന്ത്രിസഭാ യോഗം എടുത്തിട്ടുണ്ട്. തീരുമാനങ്ങള്‍ പലതും ഉണ്ടായതിനു ശേഷമാണ് റവന്യൂ മന്ത്രി അറിയുന്നതും. മന്ത്രിസഭാ യോഗത്തിലെ അജണ്ടക്ക് പുറത്തുള്ള ഒരു വിഷയമായി ഇത് കൊണ്ടുവരേണ്ട എന്ത് ആവശ്യമായിരുന്നു സര്‍ക്കാറിനുണ്ടായിരുന്നത്.
എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വഴിയാണ് ചട്ടത്തിന് ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് പാടില്ലെന്ന് നിരവധി വിധി പ്രസ്താവനകളിലൂടെ ഹൈക്കോടതി വ്യക്തമാക്കിയതുമാണ്. ഇത്തരമൊരു പ്രധാനപ്പെട്ട ചട്ടഭേദഗതി കൊണ്ടുവരുമ്പോള്‍ അത് നിയമസഭയില്‍ അവതരിപ്പിക്കുകയാണ് വേണ്ടത്. വിശദമായ ചര്‍ച്ചകള്‍ സഭയില്‍ നടക്കേണ്ടതുണ്ടായിരുന്നു. അതൊന്നും ചെയ്യാതെ റവന്യൂ മന്ത്രിയെ പതിവുപോലെ ഇരുട്ടത്ത് നിര്‍ത്തിയും ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയും വ്യാപകമായ തോതില്‍ ഖനനാനുമതി നല്‍കാന്‍ അണിയറയില്‍ തീരുമാനമെടുക്കുമ്പോള്‍ അതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് ആരോപിക്കപ്പെട്ടാല്‍ കുറ്റം പറയാനൊക്കുമോ..? ടൈറ്റാനിയം അഴിമതിയില്‍ കോടികള്‍ മറഞ്ഞിട്ടുണ്ടെന്ന് ആരോപണം ഉയര്‍ത്തി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഇബ്രാഹിം കുഞ്ഞിനുമെതിരേ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഖനനാനുമതി സംബന്ധിച്ച വിവരങ്ങള്‍ സത്യസന്ധമായി പുറത്തുവിടുകയാണ് വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  12 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  an hour ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago