HOME
DETAILS
MAL
മഴ കുറയുന്നു; ഓണ നാളുകളില്‍ അലര്‍ട്ടുകളില്ല
backup
September 08 2019 | 22:09 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായിരുന്ന കാലവര്‍ഷം ദുര്‍ബലമാകുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇന്നലെ വൈകുന്നേരത്തെ പ്രവചനമനുസരിച്ച് 12ാം തിയതി വരെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്ല. ഓണം നാളുകളില്‍ പൊതുവേ തെളിഞ്ഞ അന്തരീക്ഷത്തിനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടായേക്കാം. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ ഇന്ന് മുതല്‍ 12 വരെ കനത്ത കാറ്റ് വീശാന്‍ സാധ്യതുള്ളതിനാല്‍ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."