കെ.എസ്.ആര്‍.ടി.സിയില്‍ ബോണസും ഉത്സവബത്തയും ഇന്ന് വിതരണം ചെയ്യും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചു. നേരത്തെ ജീവനക്കാരുടെ സംഘടനകളുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് ബോണസും ഉത്സവബത്തയും ഇന്ന് വിതരണം ചെയ്യും. ഓഫിസുകള്‍ അവധിയായിരുന്നെങ്കിലും എം പാനല്‍ ജീവനക്കാര്‍ക്ക് ഇന്നലെ ശമ്പളം നല്‍കി. ഇതിനായി എല്ലാ യൂനിറ്റുകളിലും പ്രത്യേക വിഭാഗം പ്രവര്‍ത്തിച്ചു.
ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതിന് ഈ മാസം കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 36 കോടി രൂപയാണ് നല്‍കിയതെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതുപയോഗിച്ചാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശബളവും ബോണസും അലവന്‍സും പൂര്‍ണമായു വിതരണ ചെയ്തത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ പ്രതിമാസം 20 കോടി രൂപയാണ് നല്‍കുന്നത്. പ്രതിമാസ സാമ്പത്തിക സഹായത്തിന് പുറമേ 20 കോടി രൂപകൂടി അധികമായി അനുവദിച്ചതിനാലാണ് ശമ്പളവും അലവന്‍സും നല്‍കാന്‍ കഴിഞ്ഞത്. ഇന്ന് മൂന്നു മണിവരെയുള്ള കളക്ഷന്‍ എടുത്ത് ബോണസും ഉത്സവബത്തയും നല്‍കാനാണ് മാനേജ്‌മെന്റ് ആലോചിച്ചിരിക്കുന്നത്.
ജീവനക്കാര്‍ക്ക് ഓണക്കാല ആനൂല്യങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്താന്‍ ഐ.എന്‍.ടി.യു.സി, ടി.ഡി.എഫ് യൂനിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."