പി.ജെ. ജോസഫിനെ അപമാനിച്ചെന്ന് കോടിയേരി; ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ എന്ത് അര്‍ഹതയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പാലായിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ഉണ്ടായ ഭിന്നിപ്പ് മുതലെടുക്കാന്‍ സി.പി.എം ശ്രമിക്കുമ്പോള്‍ അതിനു മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി.
പാലായില്‍ ഇടഞ്ഞു നില്‍ക്കുന്ന പി.ജെ ജോസഫിനെ യു.ഡി.എഫില്‍നിന്നും അകറ്റാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്.പി.ജെ ജോസഫിനെ യു.ഡി.എഫ് അപമാനിച്ചെന്നും ഒറ്റയ്ക്ക് പ്രചാരണം നടത്തുമെന്ന ജോസഫിന്റെ പ്രസ്താവന യു.ഡി.എഫിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്നും കോടിയേരി പറഞ്ഞു. ജോസഫിനെ കൂവിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലുമായില്ല. ആത്മാഭിമാനമുണ്ടെങ്കില്‍ ജോസഫ് യു.ഡി.എഫ് വിടണമെന്നും കോടിയേരി പറഞ്ഞു.
ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ സി.പി.എമ്മിന് എന്ത് അര്‍ഹതയാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരിച്ചടിച്ചു. ജോസഫിനെ പരിഹസിക്കാനുള്ള സ്വാഭിമാനബോധം സി.പി.എം സംസ്ഥാന സെക്രട്ടറിക്കില്ല. ജോസഫിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ഏത് ശ്രമവും യു.ഡി.എഫ് ഒറ്റക്കെട്ടായി ചെറുത്ത് പരാജയപ്പെടുത്തും. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള സി.പി.എമ്മിന്റെ പാഴ്ശ്രമം കേരളീയ സമൂഹം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."