ഹജ്തീര്ത്ഥാടകര്ക്കുളള മൂന്നാംഘട്ട പരിശീലന ക്ലാസ് 15നകം പൂര്‍ത്തിയാക്കും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോകുന്നവര്‍ക്കുള്ള മൂന്നാംഘട്ട പരിശീലന ക്ലാസുകള്‍ ഈ മാസം 15നകം പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ഇന്നലെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന ഹജ്ജ് വളണ്ടിയര്‍മാര്‍ക്കും ട്രെയ്നര്മാര്മാര്ക്കുമുളള പരിശീലന ക്ലാസിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
തീര്‍ഥാടകര്‍ക്കു രണ്ടു തവണയായി പരിശീലന ക്ലാസ് നേരത്തെ ഹജ്ജ് കമ്മിറ്റി നല്‍കിയിരുന്നു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീര്‍ഥാടകരോടൊപ്പം യാത്രയാവുന്ന ഹജ്ജ് വളണ്ടിയര്‍മാര്‍, ട്രെയ്നര്‍മാര്‍, ഹജ്ജ് കമ്മറ്റി അംഗങ്ങള്‍ സംബന്ധിക്കും. ചെയര്മാന് കോട്ടുമല ടി.എം.ബാപ്പുമുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.അംഗങ്ങളായ പ്രഫ. എ.കെ.അബ്ദുല്‍ ഹമീദ്, ഡോ.ഇ.കെ അഹമ്മദ് കുട്ടി, മുഹമ്മദ് ചായിന്റടി, ശരീഫ് മണിയാട്ടുകുടി, ഹജ്ജ് അസി. സെക്രട്ടറി ഇ.സി മുഹമ്മദ് സംസാരിച്ചു.
ഹജ്ജ് തീര്‍ഥാടകര്‍ യാത്രയില്‍ സ്വീകരിക്കേണ്ട കാര്യങ്ങളും മറ്റുമാണ് ഹജ്ജ് മൂന്നാംഘട്ട പഠന ക്ലാസ്സില്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."