ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്ന് കോട്ടയത്ത്
സ്വന്തം ലേഖകന്‍
കോട്ടയം: പാലായില്‍ യു.ഡി.എഫ് പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കാത്ത ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ,കെ.സി ജോസഫ് , കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരാണ് ജോസഫ് വിഭാഗം നേതാക്കളുമായി കോട്ടയത്ത് വച്ച് ചര്‍ച്ചനടത്തുന്നത് . ഇന്നത്തെ ചര്‍ച്ചയോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ആവശ്യമെങ്കില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി തുടങ്ങിയ നേതാക്കളും ജോസഫ് വിഭാഗവുമായി ചര്‍ച്ച നടത്തും. പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പരസ്പരമുള്ള പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ചാണ് കേരളാ കോണ്‍ഗ്രസ് (എം)ലെ ഇരുവിഭാഗം നേതൃത്വവും പരസ്യപോരിനിറങ്ങിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും ചിഹ്നം അനുവദിക്കുന്നതിലും ജോസഫ് വിഭാഗം പ്രകോപനപരമായ നിലപാടെടുത്തിരുന്നു. ഇതിനെതിരെ പാലായിലെ യു.ഡി.എഫ് കണ്‍വന്‍ഷനില്‍ പി.ജെ ജോസഫിനെതിരെയുണ്ടായ കൂക്കുവിളിയും പിന്നാലെ പ്രതിഛായ മാസികയിലെ ജോസഫിനെ പരിഹസിച്ച് കൊണ്ടുള്ള ലേഖനവും കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി.
പാലായില്‍ ജോസ് വിഭാഗത്തോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് സമാന്തര കണ്‍വന്‍ഷനുകള്‍ നടത്തുമെന്നും ജോസഫ് വിഭാഗം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കല്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.
പ്രതിഛായ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ ശക്തമായി ഇടപെടുകയും ചെയ്തു. ലേഖനത്തിന്റെ പേരില്‍ ജോസ്.കെ.മാണിയെ പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. ഇതുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുടെ ദ്രുതഗതിയിലുള്ള ഇടപെടലുകളുടെ ഫലമായി ജോസഫ് വിഭാഗം സമാന്തര കണ്‍വന്‍ഷനനുകള്‍ വിളിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അനുനയ ശ്രമങ്ങളുടെ ആദ്യപടിയെന്ന നിലയില്‍ ഈ നീക്കം ഫലം കണ്ടതോടെയാണ് ഇന്ന് കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായത്. പാലായില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും വിവാദങ്ങള്‍ക്കില്ലെന്നും ജോസ്.കെ.മാണിയുടെ പ്രസ്താവനയും ശുഭസൂചനയായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.
സംയുക്ത യോഗങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ ജോസ് വിഭാഗം നേതാക്കളില്‍ നിന്നോ പ്രവര്‍ത്തകരില്‍ നിന്നോ പ്രകോപനപരമായ നടപടികള്‍ ഉണ്ടാവരുതെന്ന ഉപാധി ജോസഫ് വിഭാഗം മുന്നോട്ട് വച്ചേക്കും. വിവാദങ്ങള്‍ക്കില്ലെന്ന് ജോസ്.കെ.മാണി നിലപാട് വ്യക്തമാക്കിയതോടെ ഇക്കാര്യത്തില്‍ ജോസഫ് വിഭാഗത്തിന് ഉറപ്പ് നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."