മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറിയെ അറസ്റ്റുചെയ്ത് നീക്കി
തിരുവനന്തപുരം: കെ.എ.എസ്. ഉള്‍പ്പെടെയുള്ള തൊഴില്‍ പരീക്ഷകള്‍ മലയാളത്തിലും കൂടി നടത്തണമെന്നാവശ്യപ്പെട്ട് പി.എസ്.സി. ആസ്ഥാനത്തിനു മുന്നില്‍ സംയുക്ത സമരസമിതി നടത്തുന്ന നിരാഹാര സമരം പന്ത്രണ്ടാംദിനത്തിലേക്ക്.
സമരം ചെയ്തുവന്ന മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്‍.പി പ്രിയേഷിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റുചെയ്ത് മെഡിക്കല്‍ കോളജിലേക്കു മാറ്റി.
നിരാഹാരമനുഷ്ഠിച്ചു വന്ന എസ്.ആര്‍ ശ്രേയയെയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി വൈകി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. വിദ്യാര്‍ഥി മലയാളവേദിയുടെ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് സര്‍വകലാശാലാ ഗവേഷക വിദ്യാര്‍ഥിയുമായ പി.സുഭാഷ് കുമാര്‍ നിരാഹാര സമരം ആരംഭിച്ചു.
ഇന്നലെ സംയുക്ത സമരസമിതി ജോയിന്റ് കണ്‍വീനര്‍ ആര്‍.അജയന്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജോയിന്റ് സെക്രട്ടറി ബി.രമേഷ്, സുബൈര്‍ അരിക്കുളം, മലയാള സര്‍വകലാശാല അധ്യാപക സംഘടന സെക്രട്ടറിയായ കെ.വി.ശശി, മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ പദവിക്കായുള്ള വിദഗ്ദ്ധസമിതി അംഗമായിരുന്ന പ്രൊഫ.എം.ശ്രീനാഥന്‍, കുരീപ്പുഴ ശ്രീകുമാര്‍ , എം.ആര്‍ തമ്പാന്‍, ആലപ്പാട് കരിമണല്‍ ഖനവിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ കാര്‍ത്തിക് ശശി, മലയാളം പള്ളിക്കൂടം ഡയരക്ടര്‍ വട്ടപ്പറമ്പില്‍ പീതാംബരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."