വയലാര്‍ രാമവര്‍മ്മയുടെ 43ാം ചരമവാര്‍ഷികം
ചേര്‍ത്തല: അനശ്വര കവി വയലാര്‍ രാമവര്‍മ്മയുടെ 43 ാം ചരമവാര്‍ഷികം കവിയരങ്ങ്, അനുസ്മരണ സമ്മേളനം എന്നിവയോടെ നടന്നു. പുരോഗമന കാലാസാഹിത്യസംഘം, ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷന്‍, യുവകലാസാഹിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വയലാറിന്റെ ജന്‍മഗൃഹമായ രാഘവപറമ്പിലെ സ്മൃതി മണ്ഡപത്തില്‍ രാവിലെ ഏഴ് മണിയോടെ വയലാറിന്റെ പത്‌നി ഭാരതി തമ്പുരാട്ടിയും മകനും കവിയുമായ വയലാര്‍ ശരത്ചന്ദ്രവഴയും കുടുംബാംഗങ്ങളും പുഷ്പ്പാര്‍ച്ചന നടത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു.
തുടര്‍ന്ന് മന്ത്രി പി. തിലോത്തമന്‍, എ.എം ആരിഫ് എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, സി.എസ് സുജാത തുടങ്ങി വിവിധ മേഖലയിലുള്ള നിരവധിയാളുകള്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന എട്ടിന് നടന്ന കവിസമ്മേളനം ഡോ. സി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ആര്യവല്‍ക്കരണത്തിലേക്കു തിരിച്ചുനടത്താനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് ആദ്ദേഹം പറഞ്ഞു. വിദ്വാന്‍ കെ. രാമകൃഷ്ണന്‍ അധ്യക്ഷനായി. പൂച്ചാക്കല്‍ ഷാഹുല്‍, വി.എസ് കുമാരിവിജയ, മാലൂര്‍ ശ്രീധരന്‍, ഡോ. കൊടുവേലി ശിവദാസന്‍പിള്ള, ലിനാരാജു, എം.കെ പ്രസന്നന്‍, വെട്ടയ്ക്കല്‍ മജീദ്, ഗൗതമന്‍ തുറവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 45 ഓളം കവികള്‍ കവിതകളവതരിപ്പിച്ചു. 10.30ന് നടന്ന വയലാര്‍രാമവര്‍മ്മ അനുസ്മരണ സമ്മേളനം സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വയലാറിനെ പോലുള്ള മഹാകവികള്‍ എന്താണ് നമ്മെ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചത് അതുനാം ഇന്നും പഠിച്ചിട്ടില്ല. മനുഷ്യനെ ഒന്നായി കാണാന്‍ ആഗ്രഹിച്ചു കവിതകളെഴുതിയ കവിയാണ് വയലാര്‍രാമവര്‍മ്മ. അദേഹത്തിന്റെ മഹത്തായ വരികളെ മറന്ന് ഇന്നും സമൂഹത്തില്‍ ജാതിമതസ്പര്‍ദ്ദ വളര്‍ത്തി വോട്ടുതട്ടാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് സി. രാധാകൃഷ്ണന്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റ് പി.ജി ഗോപകുമാര്‍ അധ്യക്ഷനായി. എസ്.ആര്‍ ഇന്ദ്രന്‍, ചേര്‍ത്തല ജയന്‍, ഡോ. പള്ളിപ്പുറം മുരളി, രാജീവ് ആലുങ്കല്‍, പി.എസ് സുഗന്ധപ്പന്‍, എന്‍.കെ സുരേന്ദ്രന്‍, ഗീതാതുറവൂര്‍, പി.നളിനപ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."