HOME
DETAILS

പവര്‍ ഹൈവേ അടുത്തയാഴ്ചയോടെ കെ.എസ്.ഇ.ബിക്ക് കൈമാറിയേക്കും

  
backup
September 08 2019 | 22:09 PM

%e0%b4%aa%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%b5%e0%b5%87-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%af%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af

 


പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ അവസാനവട്ട പരിശോധന തുടങ്ങി

തൊടുപുഴ: തിരുനെല്‍വേലി - കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈനില്‍ (പവര്‍ ഹൈവേ) പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ അവസാനവട്ട പരിശോധന തുടങ്ങി. ലൈനിലൂടെ വൈദ്യുതി കടത്തിവിട്ടുള്ള ട്രയല്‍ റണ്‍ അടക്കമാണ് നടത്തുന്നത്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ സബ് സ്റ്റേഷനിലേക്ക് ഘട്ടം ഘട്ടമായി വൈദ്യുതി പ്രവഹിപ്പിച്ചാണ് പരിശോധന നടത്തുന്നത്. തിരുനെല്‍വേലി മുതല്‍ ഇടമണ്‍ വരെയുള്ള 82 കി.മീറ്ററും അവിടുന്ന് കൊച്ചിവരെയുള്ള 142 കി.മീറ്ററും വിശദമായി പരിശോധിക്കും. പരിശോധനയും ട്രയല്‍ റണ്ണും വിജയകരമായി പൂര്‍ത്തിയായാല്‍ അടുത്തയാഴ്ചയോടെ ലൈന്‍ കെ.എസ്.ഇ.ബിക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. കെ.എസ്.ഇ.ബി കൊമേഴ്‌സ്യല്‍ വിഭാഗവും സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററും തുടര്‍ നടപടികള്‍ തീരുമാനിക്കും.
സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ ഉതകുന്ന തിരുനെല്‍വേലി - കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ 1,150 കോടി ചെലവഴിച്ചാണ് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ പൂര്‍ത്തീകരിച്ചത്. ടവര്‍ നിര്‍മാണത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ 85 ശതമാനം നഷ്ടപരിഹാരം പവര്‍ ഗ്രിഡ് കോര്‍പ്പറേഷനാണ് നല്‍കിയത്. ബാക്കിത്തുക സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബിയും ചേര്‍ന്ന് നല്‍കി. ടവറിനായി ഏറ്റെടുത്ത സ്ഥലം ഉപയോഗിക്കാന്‍ കഴിയില്ലെങ്കിലും ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍ ഉടമസ്ഥര്‍ക്ക് കൈകാര്യം ചെയ്യാം.
2008 ലാണ് പദ്ധതിയുടെ ആദ്യഘട്ട പണികള്‍ തുടങ്ങിയത്. തിരുനെല്‍വേലിയില്‍നിന്ന് കൊല്ലം ജില്ലയിലെ ഇടമണ്‍ വരെയുള്ള ഭാഗം 2011 ല്‍ പൂര്‍ത്തീകരിച്ചു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതോടെ പണി നിലച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് പദ്ധതിക്കെതിരേ വന്‍ പ്രക്ഷോഭം നടന്നിരുന്നു. എന്നാല്‍, നഷ്ടപരിഹാര പാക്കേജ് ആകര്‍ഷണീയമാക്കിയതോടെ പ്രതിഷേധം കെട്ടടങ്ങുകയായിരുന്നു. തുടര്‍ന്ന് 2017 മാര്‍ച്ചില്‍ പണികള്‍ പുനരാരംഭിച്ചു. കഴിഞ്ഞ ഡിസംബറില്‍ പദ്ധതിയുടെ നിര്‍മാണം 99 ശതമാനവും പൂര്‍ത്തിയായിരുന്നു. എറണാകുളത്തെ വജ്ര വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 644 മീറ്റര്‍ ലൈനുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കുരുങ്ങി നേരത്തെ പവര്‍ ഹൈവേ അനിശ്ചിതത്വത്തിലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago