കല്‍പന കോളനിയില്‍ ഗുണ്ടാ ആക്രമണം: നാലുപേര്‍ അറസ്റ്റില്‍
കഴക്കൂട്ടം: കല്‍പന കോളനിയില്‍ ഗുണ്ടാ ആക്രമണം നടത്തിയ നാലു പ്രതികളെ കഴക്കൂട്ടം പൊലിസ് അറസ്റ്റുചെയ്തു. മേനംകളം ചിറ്റാറ്റുമുക്ക് കനാല്‍ പുറമ്പോക്ക് സ്വദേശികളായ സജു എന്നുവിളിക്കുന്ന കൂമ്പന്‍ സജു (29)അന്‍ഷാദ് എന്ന മൂക്ക് വെട്ടി അന്‍ഷാദ് (28), രാജേഷ് എന്ന കാള രാജേഷ് (29), ,മേനംകളം ചിറ്റാറ്റുമുക്കില്‍ മണല്‍ക്കാട്ട് വിളാകം സുനില്‍ ഭവനില്‍ സച്ചുയെന്ന അപ്പുകുട്ടന്‍ (27), എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും സ്‌ഫോടകവസ്തുക്കുളം ബോംബുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
സെന്റ് ആഡ്രൂസില്‍ ഒളിവിലായിരുന്ന ഇവരെ ഷാഡോപൊലിസിന്റെ സഹായത്തോടെ പിടികൂടാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ പ്രതികള്‍ പൊലിസിന് നേര്‍ക്ക് പടക്കം എറിയുകയും വാളും വെട്ടുകത്തികളുമായി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കഴക്കൂട്ടം പൊലിസ് സാഹസികമായി പിടികൂടുകയായിരുന്നു.
കൂമ്പന്‍ സജുവിന്റെയും എതിര്‍ ടീമിലെ കൊറിയ കൊച്ചുമോന്‍ എവിടെയുണ്ടെന്ന് എന്ന് പറഞ്ഞു കൊടുക്കാത്തതിലുള്ള വിരോധം നിമിത്തം കല്‍പനയിലെ സനല്‍ കുമാറിനെ വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ട് പോയി അടിച്ചും വെട്ടിയും പരുക്കേല്‍പ്പിയ്ക്കുകയും ചെയ്ത കേസും, ഇവിടത്തെ തന്നെ സുനില്‍ കുമാറിനെ മുന്‍വിരോധത്താല്‍ തടഞ്ഞ് നിര്‍ത്തി അടിച്ചും വെട്ടിയും പരുക്കേല്‍പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും, തങ്ങളെകുറിച്ച് പൊലിസിന് വിവരങ്ങള്‍ നല്‍കിയെന്ന് പറഞ്ഞ് മേനംകുളം പുതുവല്‍പുത്തന്‍വീട്ടില്‍ ഗോകുലിനെ പത്തേക്കര്‍ കാട് ഭാഗത്ത് കൊണ്ടുപോയി മാരകായുധങ്ങള്‍ കാണിച്ച് കൊല്ലുമെന്ന് ദീഷണിപ്പെടുത്തി മര്‍ദിച്ച് അവശനാക്കിയ കേസും, കല്‍പനയിലെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തല്ലി തകര്‍ത്ത് വീടിന് നേര്‍ക്ക് ആക്രമണം നടത്താന്‍ ശ്രമിച്ച കേസും, കല്‍പന പുതുവല്‍ പുത്തന്‍വീട്ടില്‍ മേരി ആന്‍ എന്നയാളിന്റെ വീട് ആക്രമിച്ച കേസും മേനംകുളം ഭാഗത്ത് വച്ച് ചാന്നാങ്കര സ്വദേശിയായ നാദിര്‍ഷ എന്ന യുവാവിനെ തടഞ്ഞ് നിര്‍ത്തി വെട്ടുകത്തിയുടെ മാട് ഭാഗം ഉപയോഗിച്ച് അടിച്ച് പരുക്കേല്‍പിച്ച് രൂപ പിടിച്ച് പറിച്ച കേസുകളിലും ഇവര്‍ പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട് പല പ്രാവശ്യം ജയിലിലായ ഇവര്‍ പുറത്തിറങ്ങിയ ശേഷമാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
സിറ്റി പൊലിസ് കമ്മീഷണര്‍ പി. പ്രകാശ്, ഡെപ്യൂട്ടി കമ്മിഷണര്‍ ആദിത്യ, കണ്‍ട്രോള്‍ റൂം എ.സി.പി സുരേഷ് കുമാര്‍ എ.സി.പി സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ ടീം രൂപീക്കരിച്ചാണ് കഴക്കൂട്ടം സി.ഐ എസ്.വൈ സുരേഷിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടിയത്. കഠിനംകുളം മുതല്‍ മേനംകുളം വരെയുള്ള സ്ഥലങ്ങളിലെ ആള്‍താമസമില്ലാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ഒളിത്താവള്‍ കേന്ദ്രികരിച്ചാണ് ആയുധങ്ങളും സൂക്ഷിയ്ക്കുന്നതും, നാടന്‍ ബോംബുകളും മറ്റും നിര്‍മിയ്ക്കുന്നതും. സംഘത്തിലെ പ്രധാനിയായ കുമ്പന്‍ സജുവിന് മലയിന്‍കീഴ് പൊലിസ് സ്റ്റേഷനില്‍ കൊലപാതകമുള്‍പ്പടെ നിരവധി എക്‌സ്‌പ്ലോ സീവു കേസുകളും നിരവധി ആംമ്‌സ് ആക്ട് കേസുകളും നിലവിലുണ്ട്. മറ്റ് മൂന്ന് പ്രതികള്‍ക്കും കഴക്കൂട്ടം കഠിനംകുളം തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിരവധി സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇവരുടെ ഗ്യാങില്‍പ്പെട്ട പ്രധാനിയെ പിടികൂടാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."