പെരിങ്ങമ്മല മാലിന്യപ്ലാന്റ്: കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ തടഞ്ഞു
നെടുമങ്ങാട്: പെരിങ്ങമ്മല മാലിന്യ പ്ലാന്റിനായി സ്ഥലം അളന്നു തിരിക്കാന്‍ അധികൃതര്‍ എത്തുമെന്ന് അഭ്യൂഹം. പന്നിയോട്ടുകടവില്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ തടഞ്ഞു. പെരിങ്ങമ്മല മാലിന്യപ്ലാന്റ് വിരുദ്ധ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഗ്രി ഫാമിലെത്തിയ ഡപ്യൂട്ടി ഡയറക്ടര്‍ താജുന്നിയെ ആണ് വഴി തടഞ്ഞത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം നടന്ന സമരത്തോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മാലിന്യ പ്ലാന്റ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഒരുപറയില്‍ വസ്തു അളന്നു തിരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അറിയുന്നു.
ഇതേ തുടര്‍ന്നാണ് ഇന്നലെ രാവിലെ എത്തിയ ഡെപ്യൂട്ടി ഡയറക്ടറുടെ വാഹനം പന്നിയോട്ടുകടവിലെ സമര പന്തലിനു മുന്‍പില്‍ സമരക്കര്‍ തടഞ്ഞത്. മാലിന്യപ്ലാന്റിന് അനുകൂലമല്ല ഈ പ്രദേശമെന്നും നാട്ടുകാരുടെ പ്രതിഷേധം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുമെന്നും അവര്‍ പ്രതിഷേധക്കാരോട് പറഞ്ഞു.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ് സുല്‍ഫി, മെംബര്‍മാരായ സജീന യഹിയ, അരുണ്‍ കുമാര്‍, മൈലകുന്ന് രവി, ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ അന്‍സാരി കൊച്ചുവിള, അസീംപള്ളിവിള, ശ്രീലത ശിവാനന്ദന്‍, വത്സല, ജലീല്‍ കുന്നില്‍ തുടങ്ങിയവര്‍ പ്രതിക്ഷേധത്തിന് നേതൃത്വം നല്‍കി. നിരവധി ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ ഫാമില്‍ എത്തി ചേരുന്ന ഉന്നത ഉദ്യോഗസ്ഥരെ വഴി തടയുമെന്ന് സമരക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."