ആം ആദ്മി എം.പിക്കെതിരായ അന്വേഷണ സമിതിയുടെ കാലാവധി നീട്ടി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ സംവിധാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയ ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ത് മാനെതിരായ അന്വേഷണ സമിതിയുടെ കാലാവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെ ഭഗവന്ത് പാര്‍ലമെന്റ് നപടികളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ നിര്‍ദേശിച്ചു.
ഇതോടെ വര്‍ഷകാല സമ്മേളനത്തില്‍ അവശേഷിക്കുന്ന ദിനങ്ങളില്‍ ഭഗവന്ത് മാനിന് സഭാ നടപടികളില്‍ പങ്കെടുക്കാനാവില്ല. ബി.ജെ.പി എം.പി കിരിത്് സോമയ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയോട് ഇന്നലേക്കു മുന്‍പായി റിപ്പോര്‍ട്ട് നല്‍കാനാണ് സ്പീക്കര്‍ നിര്‍ദേശിച്ചിരുന്നത്. സോമയ്യയുടെ അഭ്യര്‍ഥന മാനിച്ചാണ് സമിതിയുടെ കാലാവധി നീട്ടി നല്‍കുന്നതെന്നു സ്പീക്കര്‍ അറിയിച്ചു. ഭഗവന്തിന്റെ പ്രവര്‍ത്തിയുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിനു വേണ്ടിയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതെന്ന് കിരിത് സോമയ്യ വ്യക്തമാക്കി.
അദ്ദേഹം ചെയ്തത് ഗുരുതരമായ കുറ്റമാണെന്നും ശിക്ഷ അര്‍ഹിക്കുന്നുവെന്നാണ് ഒമ്പതംഗ സമിതിയുടെ കണ്ടെത്തല്‍. എന്നാല്‍ എന്തു ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ സമിതിയിയില്‍ സമവായമില്ല. ഇതേതുടര്‍ന്നാണ് നടപടി ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാന്‍ കഴിയാത്തതാണ് കാലാവധി നീട്ടിയതിന് കാരണമെന്നാണ് പറയുന്നത്.
ഭഗവന്തിനെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ബഹളത്തിന് നേതൃത്വം നല്‍കിയ ആളാണ് സമിതിക്ക് നേതൃത്വം നല്‍കുന്ന കിരിത് സോമയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."