HOME
DETAILS

മെഡിക്കല്‍ കോളജ്: 717 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ യാഥാര്‍ഥ്യത്തിലേക്ക്

  
backup
October 28 2018 | 04:10 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-717-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81

തിരുവനന്തപുരം: മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി ആവിഷ്‌കരിച്ച 717 കോടിയുടെ മാസ്റ്റര്‍ പ്ലാനിലെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ആദ്യഗഡുവായി 58.37 കോടി രൂപ കിഫ്ബി വഴി അനുവദിച്ചതായി മന്ത്രി കെ.കെ ശൈലജ. അടിസ്ഥാന റോഡ് വികസനത്തിനും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങിനുമായാണ് ഈ തുക അനുവദിച്ചത്.
മെഡിക്കല്‍ കോളജ് റോഡ് വികസനത്തിന് 18.6 കോടിയും പുതിയ മേല്‍പ്പാല റോഡിന് 12.31 കോടിയും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങിന് 25.24 കോടി രൂപയും ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് 2.18 കോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കുന്നതിന്റെ ഭാഗമായാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നത്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ കോളജിന്റെ മുഖഛായ മാറുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗതവും അനുബന്ധ സൗകര്യങ്ങളുമാണ് ആദ്യഘട്ടത്തില്‍ വികസിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് കൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന മെഡിക്കല്‍ കോളജ് ക്യാംപസ് റോഡ് നവീകരണമാണ് ഇതിലാദ്യത്തേത്. മെഡിക്കല്‍ കോളജ് പ്രവേശന കവാടം മുതല്‍ ശ്രീചിത്രയ്ക്ക് സമീപം കൂടി സി.ഡി.സി വരേയും എസ്.എ.ടി അമ്മയും കുഞ്ഞും പ്രതിമ മുതല്‍ മോര്‍ച്ചറിയും എസ്.എസ്.ബിയും കഴിഞ്ഞ് പ്രധാന റോഡ് വരേയും ഒ.പി റോഡ് മുതല്‍ ശ്രീചിത്രയുടെ പുതിയ കെട്ടിടം വരെയുമുള്ള റോഡുകളാണ് വികസിപ്പിക്കുന്നത്. നിലവിലുള്ള രണ്ടുവരിപ്പാത മൂന്നുവരിയാക്കി വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തും. ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ശ്രീ ചിത്രയ്ക്ക് സമീപം മുതല്‍ ഒ.പി ബ്ലോക്കിന് മുന്‍വശത്തുള്ള ചതുപ്പ് നിലത്തിന് മുകളിലൂടെ, മെന്‍സ് ഹോസ്റ്റലിനും പി.എം.ആറിനും ഇടയിലൂടെ കുമാരപുരം റോഡില്‍ വന്നിറങ്ങുന്ന ഇലവേറ്റഡ് റോഡ് കോറിഡോറും നിര്‍മിക്കും. മെഡിക്കല്‍ കോളജിനെ വലയ്ക്കുന്ന മറ്റൊരു പ്രശ്‌നമാണ് പാര്‍ക്കിങ്. ഇത് മുന്നില്‍ കണ്ടാണ് ആദ്യഘട്ടത്തില്‍ അതിനും പരിഹാരം കാണുന്നത്. ഇതിനായി രണ്ട് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനങ്ങളാണ് ഒരുക്കുന്നത്. അത്യാഹിത വിഭാഗത്തിന് മുമ്പിലുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിങില്‍ 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. ഒ.പി ബ്ലോക്കിന് മുന്‍വശത്തായുള്ള സ്ഥലത്ത് 200 വാഹങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. ആറു തട്ടുകളാണ് ഓരോ കെട്ടിടത്തിലുമുണ്ടാകുക. തെരുവ് വിളക്കുകള്‍ ഉള്‍പ്പെടെയുള്ള ഇലട്രിക്കല്‍ നവീകരണത്തിനും തുക അനുവദിച്ചിട്ടുണ്ട്.  പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിനാണ് അടുത്ത ഘട്ടത്തില്‍ തുക അനുവദിക്കുന്നത്. ആറ് നിലകളുള്ള മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ്, 11 നിലകളുള്ള പീഡിയാട്രിക് കെട്ടിടം, ആറ് നിലകളുള്ള പുതിയ അക്കാഡമിക് ബ്ലോക്ക്, ആറ് നിലകളുള്ള എം.എല്‍.ടി കെട്ടിടം എന്നിവയ്ക്കാണ് ഇനി തുക അനുവദിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ റോഡുകളും മള്‍ട്ടിലെവല്‍ പാര്‍ക്കിങും പ്രവര്‍ത്തനസജ്ജമാകും. അധിക ജോലികളുള്ളതിനാല്‍ മേല്‍പ്പാല റോഡ് നിര്‍മാണം ഒന്നര വര്‍ഷത്തോളമെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  5 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  18 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  25 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago