HOME
DETAILS
MAL
അരിക്കണ്ടംപാക്ക് പാലം തുറന്നുകൊടുത്തു
backup
June 12 2017 | 03:06 AM
പട്ടിക്കാട്: അരിക്കണ്ടംപാക്ക് ചേപ്പൂര് പാതയില്‍ പുതുക്കിപണിത അരിക്കണ്ടംപാക്ക് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. ഔദ്യോഗിക ചടങ്ങുകളൊന്നുമില്ലാതെ കഴിഞ്ഞ ദിവസം പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിക്കുകയായിരുന്നു. പഴയപാലം പൂര്‍ണമായും നീക്കം ചെയ്താണ് പുതിയ പാലം നിര്‍മിച്ചത്.
നാല്പത് വര്‍ഷത്തോളം പഴക്കമുള്ള പാലം തകര്‍ച്ചാ ഭീഷണിയിലായിരുന്നു. റോഡിന് അനുസൃതമായി പാലത്തിന് വീതിയില്ലാത്തത് അപകടങ്ങള്‍ക്കും കാരണമായിരുന്നു. ബസ് റൂട്ടുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇതിലെ സഞ്ചരിക്കുന്നത്.
ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളും പാലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. പാലം പുനര്‍നിര്‍മിക്കണമെന്ന ജനകീയ ആവശ്യം ശക്തമായിരുന്നു.
തുടര്‍ന്നാണ് എം.ഉമ്മര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."