HOME
DETAILS

നിയമന നിരോധനം; കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ ഉദ്യോഗാര്‍ഥികള്‍ സമരത്തിന് 12ന് പി.എസ്.സി ഓഫിസ് പടിക്കല്‍ പിച്ചച്ചട്ടിയുമായി യാചനാ സമരം

  
backup
June 12 2017 | 03:06 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%ae


നിലമ്പൂര്‍: കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ പിച്ചച്ചട്ടിയുമായി യാചനാ സമരം നടത്തുന്നു. 12ന് കേരള പി.എസ്.സി ആസ്ഥാനത്താണ് വേറിട്ട സമരം നടത്തുന്നത്. സര്‍ക്കാരിനോട് യാചിച്ചാണ് സമരം നടത്തുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. പി.എസ്.സി നടത്തിയ കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ പരീക്ഷകഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഷോര്‍ട്ട്‌ലിസ്റ്റ് തയാറാക്കി നിയമനം നടത്തുന്നത് വൈകുന്നതിനെതിരെയാണ് പ്രതിഷേധം. 2014ല്‍ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ച തസ്തികയിലേക്ക് 2016 ഏപ്രില്‍ ഏഴിനാണ് പി.എസ്.സി പരീക്ഷ നടത്തിയത്.
11825 പേര്‍ എഴുതിയ പരീക്ഷയില്‍ 1000 പേരുടെ മുഖ്യപട്ടികയും 1000 പേരുടെ ചുരുക്കപ്പട്ടികയും തയാറാക്കാന്‍ 2016 നവംബറില്‍ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇതേ സമയത്ത് പി.എസ്.സി നടത്തിയ പരീക്ഷകളിലെ റാങ്ക് ലിസ്റ്റുകളില്‍ നിന്നും നിയമന നടപടികള്‍ ആരംഭിച്ചിട്ടും കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ ഉദ്യോഗാര്‍ഥികളോട് ചിറ്റമ്മനയം തുടരുകയാണ്.
നിലവില്‍ കെ.എസ്.ഇ.ബി.യില്‍ 1721 മീറ്റര്‍ റീഡര്‍ തസ്തികയുണ്ടെങ്കിലും 1300 ഓളം പേര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. ഐ.ഐ.എം റിപ്പോര്‍ട്ടിന്റെയും റഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശങ്ങളുടെയും മറവിലാണ് കെ.എസ്.ഇ.ബി നിയമന നിരോധനം നടപ്പാക്കുന്നത്. പി.എസ്.സി പരീക്ഷാ പ്രായപരിധി കഴിഞ്ഞ ഒട്ടേറെപേര്‍ മീറ്റര്‍ റീഡര്‍ ഉദ്യോഗാര്‍ഥികളിലുണ്ട്.
സര്‍ക്കാര്‍ ജോലി എന്ന ഇവരുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴുമെന്ന ആശങ്കയിലാണിവര്‍. തിരുവനന്തപുരത്ത് നാളെ രാവിലെ പത്തിന് കേരള പി.എസ്.സി ക്ക് മുന്‍പില്‍  ആരംഭിക്കുന്ന യാചനാ സമരം കെ.മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് എ.എന്‍ രാജന്‍, വിവിധ സംഘടനാ, രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  40 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago