സമസ്ത ദഅ്വാ കോഴ്സ്: നാല് കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ
മലപ്പുറം: സമസ്ത ജില്ലാ കമ്മിറ്റിയുടെ കീഴില്‍ തുടക്കംകുറിച്ച ദഅ്വാ കോഴ്സിന്റെ പ്രവേശന പരീക്ഷ നാലു കേന്ദ്രങ്ങളില്‍ നടക്കും. എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്കു പ്രത്യേകം തെരഞ്ഞടുത്ത കേന്ദ്രങ്ങളില്‍ മൂന്നു വര്‍ഷ കോഴ്സാണ് ആദ്യ ഘട്ടത്തില്‍ നല്‍കുക. 19ന് നിലമ്പൂര്‍ മര്‍കസ്, വേങ്ങര ബദ്രിയ്യ, മലപ്പുറം കോട്ടുമല കോംപ്ലക്സ്, എടക്കുളം ഖിദ്മത്ത് എന്നീ കേന്ദ്രങ്ങളില്‍ രാവിലെ 10നാണ് ഏകീകൃത പ്രവേശന പരീക്ഷ നടക്കുക.
അംഗീകൃത പ്ലസ്ടുവിനു പുറമേ, വിവിധ മത വിഷയങ്ങളും ഇംഗ്ലീഷ്, ഉറുദു, അറബിക് ഭാഷാ പഠനവും പ്രബോധനത്തിനുതകുന്ന ട്രെനിങ്ങും കോഴ്സില്‍ ഉള്‍കൊള്ളുന്നു. രണ്ടാംഘട്ട തുടര്‍പഠനം നാലു വര്‍ഷ മത ഭൗതിക വിഷയങ്ങളിലെ ഡിഗ്രിയും ദ്വിവര്‍ഷ മുത്വവ്വല്‍ (ഫാളില്‍) കോഴ്സിനു ചേരാന്‍ യോഗ്യതയും നേടുന്നു. യോഗത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഹാജി കെ. മമ്മദ് ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, പി.വി മുഹമ്മദ് മൗലവി, എ.കെ ആലിപ്പറമ്പ്, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ഇ.പി അഹ്്മദ് കുട്ടി മുസ്ലിയാര് അരിമ്പ്ര, ഇ. കുഞ്ഞിമുഹമ്മദ് ഫൈസി, വി. അബ്ദുല്‍ ലത്വീഫ് ഫൈസി, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, പി. സുലൈമാന്‍ ഫൈസി ചുങ്കത്തറ, കെ.ടി.എം ബഷീര്‍ ബാഖവി പൊന്മള, പറവണ്ണ അബ്ദുസ്സലാം മൗലവി, പി.കെ.എ ലത്വീഫ് ഫൈസി, ഉസ്മാന് ഫൈസി ഏറിയാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."