ആറ്റുപുറത്ത് ആക്രമണം; രണ്ട് പേര്‍ക്ക് പരുക്ക്
ശാസ്താംകോട്ട: മൈനാഗപ്പള്ളി ആറ്റുപുറത്ത് ചാപ്പല്‍ ജങ്ഷനിലെ കടയില്‍ ആക്രമണം രണ്ട് പേര്‍ക്ക് പരുക്ക്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടി പകയാണ് ഏറ്റുമുട്ടലിനു കാരണം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
സംഭവത്തിനു രണ്ട് ദിവസം മുന്‍പ് സുരേഷിന് വേണ്ടിചോറും കൊണ്ട് ചേനങ്കര മുക്കിലെ തന്റെ കടയിലേക്ക് പോകുകയായിരുന്ന സഹോരിയുടെ മകനെ അടിയേറ്റ ഗുണ്ടാസംഘത്തിലെ അംഗങ്ങള്‍ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് സുരേഷിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന സംഘം ആറ്റു പുറത്തെ ചാപ്പല്‍ മുക്കിലെ ക്യാരംസ് കളിക്കുന്ന കടയില്‍ രാത്രിയില്‍ എത്തിയതെന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ പുതുവര്‍ഷത്തിന് സുരേഷിനെ എതിര് ചേരിയിലുള്ള ഗുണ്ടാസംഘം മര്‍ദിച്ചിരുന്നു. അതിനു ശേഷം മധ്യസ്ഥതയില്‍ എത്തി ഇരു വിഭാഗവും മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടയിലാണ് സംഭവത്തിന് രണ്ട് ദിവസം മുന്‍പ് സുരേഷിന്റെ സഹോദരിയുടെ മകനെ എതിര് ചേരിയിലെ ഗുണ്ടാസംഘം മര്‍ദിച്ചത്. ഇതോടെയാണ് മറു വിഭാഗം സംഘടിച്ച് ആക്രമണം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. മയക്ക് മരുന്ന് കച്ചവടത്തിനും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പൈപ്പ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകള്‍ അടിച്ചു തകര്‍ക്കുന്നത് ഇരു വിഭാഗവും ചേര്‍ന്നാണെന്നും ഇവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."