ഹിലരിക്ക് പ്രചോദനം തലൈവിയെന്ന്
ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ഭക്തി മൂത്ത എ.ഐ.എ.ഡി.എം.കെക്കാരുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നു. ഇത്തവണ പാര്‍ടി എം. എല്‍. എയുടെ ഗീര്‍വാണമാണ് പുറത്തുവന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഹിലരി ക്ലിന്റണ്‍ തീരുമാനിച്ചതിന് പിന്നില്‍ തലൈവി ജയലളിതയാണെന്നാണ് എം. എല്‍. എ നിയമസഭയില്‍ പറഞ്ഞത്.
2011ല്‍ ഹിലരിയും ജയലളിതയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് ഹിലരിയ്ക്ക് മത്സരിക്കാന്‍ പ്രചോദനമായതെന്ന് കൂനൂര്‍ എം.എല്‍.എ എ. രാമുവാണ് പറഞ്ഞത്. ജയലളിതയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വളരെ സന്തോഷത്തോടെയാണ് ഹിലരി മടങ്ങിയത്.
അമ്മയുടെ ദൃഢനിശ്ചയത്തിലും പ്രേരണയിലുമാണ് ഹിലരി മുന്നോട്ട് പോകുന്നതെന്നും ആ കൂടിക്കാഴ്ചയുടെ ചരിത്ര പ്രാധാന്യം ഇന്ന് ലോകം ആഘോഷിക്കുകയാണെന്നും രാമു തമിഴ്‌നാട് നിയമസഭയില്‍ തട്ടിവിട്ടു.
നേരത്തെ ജയലളിതയെ സഭയില്‍ പേരുവിളിക്കരുതെന്നും അമ്മയെന്നുമാത്രമേ അഭിസംബോധന ചെയ്യാവൂ എന്നും പറഞ്ഞ് ചിലര്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."