ജില്ലയില്‍ കായികാധ്യാപക നിയമനം അനിശ്ചിതത്വത്തില്‍
കോട്ടക്കല്‍: ജില്ലയിലെ യു.പി സ്‌കൂളുകളില്‍ കായികാധ്യാപക നിയമനം നീളുന്നു. ഇക്കാരണത്താല്‍ ഇത്തവണയും സ്‌കൂളുകളില്‍ വേണ്ടത്ര കായികാധ്യാപകരില്ലാതാകും. എന്നാല്‍, കഴിഞ്ഞ തവണ എസ്.എസ്.എ ഫണ്ടുപയോഗിച്ചു സംസ്ഥാനത്തെ സ്‌കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ കായികാധ്യാപകരെ നിയമിച്ചിരുന്നു. ഇതില്‍ മലപ്പുറം ജില്ലയടക്കം അഞ്ചോളം ജില്ലകളില്‍ നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നു കാണിച്ച് ഒരു വിഭാഗം അധ്യാപകര്‍ കോടതിയെ സമീപിച്ചിരുന്നു. വാദം കേള്‍ക്കലും മറ്റുമായി കേസ് നീണ്ടുപോകുന്നതാണ് നിയമനം വൈകിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ജില്ലയിലും അധ്യാപക നിയമനം നടന്നത്. പി.എസ്.സി ലിസ്റ്റിലുള്ളവര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവര്‍, എക്‌സ്പീരിയന്‍സ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായരുന്നു നിയമനം നടന്നത്. എന്നാല്‍, ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ വ്യാപക പരാതിയാണ് ഉയര്‍ന്നത്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നിരവധി പേര്‍ക്കു നിയമനം ലഭിച്ചുവെന്നാണ് പരാതി. അര്‍ഹരായ ഒട്ടേറെ പേര്‍ പുറത്താകുകയും ചെയ്തു.
ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം കൂടിക്കാഴ്ചയില്‍ പങ്കെടുത്തിട്ടും നേതൃത്വം നല്‍കിയിട്ടും ഒട്ടേറെ പരാതികളാണ് ഉയര്‍ന്നത്. ഇഷ്ടക്കാരെ നിയമിക്കുകയും ഇവര്‍ക്കു പാര്‍ട്ടി മെമ്പര്‍ഷിപ്പ് വിതരണം നല്‍കുകയുംവരെ ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപ്പിച്ചത്. പഠനത്തൊടൊപ്പം കായിക മികവിനു പ്രാധാന്യം നല്‍കുന്ന പാഠ്യപദ്ധതിയായതിനാല്‍ അധ്യാപകരെ ഉടന്‍ നിയമിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."