അടിവസ്ത്ര ഷോപ്പിലെ ഡ്രസിങ് റൂമില്‍ സി.സി.ടി.വി; മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാന നഗരിയിലെ അടിവസ്ത്ര ഷോപ്പിനുള്ളിലെ ഡ്രസിങ് റൂമില്‍ ഒളികാമറവച്ച് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. ഡല്‍ഹിയില്‍ ഗ്രേറ്റര്‍ കൈലാഷിലെ പ്രമുഖ ഷോപ്പിലാണ് സംഭവം. കടയിലെ ജീവനക്കാരന്‍ ഒളികാമറയിലൂടെ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ തത്സമയം വീക്ഷിക്കുന്നത് താന്‍ കണ്ടതായും യുവതി പരാതിയില്‍ പറയുന്നു. പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിനൊടുവില്‍ ഷോപ്പ് ഉടമ മാപ്പുപറഞ്ഞതായും യുവതി പറഞ്ഞു.
എന്നാല്‍, പരാതി നല്‍കി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തില്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇതുവരെയും സ്ഥാപനത്തിനെതിരേയും ജീവനക്കാരനെതിരേയും പൊലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും യുവതി ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഒളിഞ്ഞുനോട്ടം സംബന്ധിച്ച 354സി പ്രകാരം മാത്രമാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."