വൃക്കരോഗിയായ യുവാവിന്റെ ചികിത്സയ്ക്ക് സഹായം തേടുന്നു
തിരൂര്‍: ഇരു വൃക്കകളും തകരാറിലായി ഏഴു വര്‍ഷമായി ദുരിതമനുഭവിക്കുന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ ഊര്‍ജിത ശ്രമം തുടങ്ങി. തിരൂര്‍ കാരത്തൂര്‍ ലക്ഷംവീട് പള്ളിയ്ക്കു സമീപം താമസിക്കുന്ന വാംപറമ്പില്‍ ഹംസയുടെ മകന്‍ അബ്ദുല്‍ ലത്വീഫ് (33) ണ് ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുന്നത്.
ഡയാലിസിസ് കൊണ്ടു മാത്രം ജീവന്‍ നിലനിര്‍ത്താനാകില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതോടെ വൃക്കകള്‍ മാറ്റിവയ്ക്കാനാണ് ശ്രമം. ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും മരുന്നിനുമായി 20 ലക്ഷത്തോളം രൂപ ചെലവ് വരും. ഈ തുക കണ്ടെത്താനാണ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ശ്രമമാരംഭിച്ചിരിക്കുന്നത്.
തുക കണ്ടെത്താന്‍ കാരത്തൂര്‍ എം.ഡി.സി ബാങ്കില്‍ 090411201020011 (ശളരെ; ശയസഹ0209ാ01) നമ്പറില്‍ ജനകീയ കൂട്ടായ്മ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. രോഗിയായ പിതാവും മാതാവും ഭാര്യയും അഞ്ചും രണ്ടരയും വയസ് പ്രായമായ മക്കളുമുള്ള ലത്വീഫിന്റെ കുടുംബത്തെ സഹായിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി ചെയര്‍മാനും കാരത്തൂര്‍ മഹല്ല് സെക്രട്ടറി സി.കെ അബ്ദുര്‍റഹ്മാന്‍ കണ്‍വീനറായും കൊല്ലരിക്കല്‍ ശിഹാബുദ്ദീന്‍ ട്രഷററുമായി സഹായ സമിതി രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."