HOME
DETAILS
MAL
പഴവ്യാപാരിയില്‍നിന്നു പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍
backup
October 28 2018 | 05:10 AM
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ പഴവ്യാപാരി ഗാര്‍ഡന്‍ വളപ്പിലെ എന്‍.പി സിദ്ദിഖിനെ മുറിയില്‍ തടഞ്ഞുവച്ച് 36000 രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിലെ ഒരു പ്രതിയെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു.
കല്ലറക്കല്‍ ഗോള്‍ഡ് കെട്ടിടത്തിന്റെ പിറകുവശത്തു താമസിക്കുന്ന ഷബീറി(21 ) നെയാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ സന്തോഷ് കുമാര്‍ ഇന്നലെ അറസ്റ്റ് ചെയ്തത്.
ഈ മാസം 12 ന് രാത്രിയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് തെക്കേപ്പുറത്തെ ഷമീര്‍, അതിഞ്ഞാലിലെ ഷംസാദ് എന്നവരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇനിയും രണ്ടുപേരെ പിടികിട്ടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."