ഇന്‍ഡോര്‍ സ്റ്റേഡിയം ഗോഡൗണിനു വഴിമാറുന്നു..!
ബദിയഡുക്ക: യുവജനങ്ങളില്‍ കായികശീലം വളര്‍ത്തിയെടുക്കുന്നതിനായി നിര്‍മിച്ചതും പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചതുമായ ഇന്‍ഡോര്‍ സ്റ്റേഡിയം പഞ്ചായത്തിന്റെ ഗോഡൗണായി മാറുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തിലാണ് പഞ്ചായത്ത് പരിധിയിലെ യുവജനങ്ങളില്‍ കായിക ശീലം വളര്‍ത്തുന്നതിനും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി ബോളുക്കട്ട മിനി സ്റ്റേഡിയത്തിനു സമീപം 25 ലക്ഷം രൂപ ചെലവില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം (ഷട്ടില്‍ കോര്‍ട്ട്) നിര്‍മിക്കാന്‍ പദ്ധതിയിട്ട് പ്രവര്‍ത്തനം തുടങ്ങിയത്.
എന്നാല്‍ മേല്‍ക്കൂര പണിയുന്നതിനുള്ള ഷീറ്റും സ്റ്റീല്‍ കമ്പിയും ഗുണനിലവാരമില്ലാത്തതിനാല്‍ കാറ്റില്‍ തകര്‍ന്നിരുന്നു. പ്രവൃത്തിയിലെ കൃത്രിമം ചൂണ്ടിക്കാട്ടി പലരും രംഗത്തുവന്നിരുന്നു.
പിന്നീട് കരാറുകാരനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്‍ഡോര്‍ കോര്‍ട്ടിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. തറനിരപ്പാക്കി കോണ്‍ക്രീറ്റ് ചെയ്യുന്നതിനും വൈദ്യുതീകരിക്കുന്നതിനും പഞ്ചായത്ത് ഫണ്ടില്‍നിന്ന് ഒന്‍പതുലക്ഷം രൂപ നീക്കിവച്ചിരുന്നു. എന്നാല്‍ കോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തിയില്‍ കൃത്രിമമുണ്ടെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൃത്രിമം കണ്ടെത്തിയിരുന്നു. ഇതോടെ പാതിവഴിയില്‍ ഉപേക്ഷിച്ച ഇന്‍ഡോര്‍ കോര്‍ട്ട് പഞ്ചായത്തിന്റെ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണായി മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."