ഡല്‍ഹിക്കടുത്തുള്ള സൊണിപത്തില്‍ പള്ളി ഇമാമിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി; മൃതദേഹം കണ്ടത് പള്ളിയോട് ചേര്‍ന്നുള്ള കിടപ്പുമിറിയില്‍
ന്യൂഡല്‍ഹി: ഹരിയാനയിലെ സൊണിപത്തില്‍ അജ്ഞാതര്‍ പള്ളി ഇമാമിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി. ഡല്‍ഹിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സൊണിപത്തിലെ മനിക് മജിരി ഗ്രാമത്തിലെ പള്ളിയിലെ ഇമാം മൗലവി ഇര്‍ഫാന്‍ (36), ഭാര്യ യാസ്മിന്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടുപേരുടെയും മൃതദേഹം ഇന്നലെയാണ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമത്തിലെ പള്ളിയില്‍ രണ്ടുവര്‍ഷമായി ഇമാമായി സേവനം ചെയ്യുന്ന ഇര്‍ഫാന്റെ വിവാഹം കഴിഞ്ഞവര്‍ഷമാണ് നടന്നത്. അതിന് ശേഷം പള്ളിയോട് ചേര്‍ന്നുള്ള മുറിയിലാണ് ഭാര്യക്കെപ്പം അദ്ദേഹത്തിന്റെ താമസം. ഈ മുറിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഗ്രാമീണര്‍ സുബ്ഹി നിസ്‌കാരത്തിനായി പള്ളിയിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. പള്ളിയില്‍ ഇമാമിനെ കാണാതായതോടെ അന്വേഷിക്കുകയും മുറി തുറന്നപ്പോള്‍ ചോരയില്‍ കളിച്ചുകിടക്കുന്ന മൃതദേഹം കാണപ്പെടുകയുമായിരുന്നു. ഉടന്‍ പൊലിസെത്തി പരിശോധിച്ചു. മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. മൂര്‍ച്ചയേറിയ ആയുധങ്ങളാണ് കൊലക്കുയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലക്കു പിന്നില്‍ ഒന്നിലധികം ആളുകളുണ്ടാവാമെന്നും പൊലിസ് പറഞ്ഞു. കൊലയാളികളെ കുറിച്ചോ ക്രൂരകൃത്യത്തിന് പിന്നിലുള്ള പ്രേരണയോ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രണ്ടുപേരുടെയും മയ്യിത്ത് അടുത്തടുത്തായി മറവുചെയ്തു.
Imam, his wife found murdered in Sonepta
This happened in Village Malik Majri, Teh Gannur, Sonipat Haryana.
— Md Asif Khan آصِف (@imMAK02) September 8, 2019
An Imam who was suffering from Night Blindness and his wife were killed last night.
Killers are not identified yet, and motive behind killing is also not known yet. pic.twitter.com/UznDMKXJv0
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."