HOME
DETAILS
MAL
ഇരുട്ടില്‍ മുങ്ങി നഗരസഭാ ബസ് സ്റ്റാന്‍ഡ് കെട്ടിടം
backup
June 12 2017 | 04:06 AM
നീലേശ്വരം: നഗരസഭാ ബസ് സ്റ്റാന്‍ഡ് കെട്ടിടം രണ്ടു ദിവസമായി ഇരുട്ടില്‍. വി.എസ് ഓട്ടോ സ്റ്റാന്‍ഡിനു സമീപം നഗരസഭ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് രണ്ടു ദിവസമായി തെളിയുന്നില്ല. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ മൂന്നു ഭാഗത്തും സ്ഥാപിച്ച വലിയ വിളക്കുകളും കത്തുന്നില്ല. മഴക്കാലമായതോടെ ബസ് സ്റ്റാന്‍ഡ് ഇരുട്ടിലായത് യാത്രക്കാര്‍ക്കും കെട്ടിടത്തിലെ വ്യാപാരികള്‍ക്കും വരുത്തിവെക്കുന്ന ദുരിതം ചില്ലറയല്ല.
രാവിലെ പത്രവിതരണത്തിനെത്തുന്നവര് വെളിച്ചം കൂടി കരുതേണ്ട സ്ഥിതിയാണ്. വൈദ്യുത ചാര്‍ജ് അടക്കാത്തതിനാല്‍ നേരത്തെ ലൈന്‍ വിച്ഛേദിച്ചതിനെ തുടര്‍ന്നു മാസങ്ങള്‍ക്കു മുന്‍പും ബസ് സ്റ്റാന്‍ഡ് ഇരുട്ടിലായിരുന്നു. പിന്നീട് ഇതു പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി വിതരണം പൂര്‍വസ്ഥിതിയിലായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."