'വോയ്‌സ് ഓഫ് ടീച്ചേഴ്‌സ്' പൊതുവിദ്യാലയങ്ങളില്‍ മക്കളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും കൂട്ടായ്മ
ചെറുവത്തൂര്‍: പൊതുവിദ്യാഭ്യാസ രംഗത്ത് ജില്ലയില്‍ പുതിയൊരു കൂട്ടായ്മ രൂപം കൊണ്ടു. പൊതുവിദ്യാലയങ്ങളില്‍ ജോലി ചെയ്യുകയും പൊതുവിദ്യാലയങ്ങളില്‍ തന്നെ മക്കളെ പഠിപ്പിച്ചു മാതൃക കാട്ടുകയും ചെയ്യുന്ന അധ്യാപകരാണ് 'വോയ്‌സ് ഓഫ് ടീച്ചേഴ്‌സ്' എന്ന കൂട്ടായ്മയ്ക്കു പിന്നില്‍.
പ്രമുഖ അധ്യാപക സംഘടനകളില്‍ അംഗത്വം ഉള്ളവരാണ് രാഷ്ട്രീയം മറന്നു കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനായി കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കൈക്കൊണ്ട നടപടികളെ വിജയത്തിലെത്തിക്കാനാവശ്യമായ നിയമ പോരാട്ടത്തില്‍ കക്ഷി ചേരാനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. ഏഴ് ഉപജില്ലകളില്‍ നിന്നും ഒരേ സ്വരമുള്ള അധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് ജൂലൈ രണ്ടാം വാരത്തില്‍ വിപുലമായ അധ്യാപക സംഗമം സംഘടിപ്പിച്ചു ഭാവി പരിപാടികള്‍ക്കു രൂപം നല്‍കും. ചന്തേര ഗവ. യു.പി സ്‌കൂളില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ പ്രദീപ് കൊടക്കാട് അധ്യക്ഷനായി. ഡോ. എം.വി ഗംഗാധരന്‍, ഒയോളം നാരായണന്‍, കൊടക്കാട് നാരായണന്‍, കെ.എം അനില്‍കുമാര്‍, എം.കെ വിജയകുമാര്‍, ഇ. മധുസൂദനന്‍, സി.വി ഗോവിന്ദന്‍, കെ.പി ബൈജു, അനൂപ് കല്ലത്ത്, പി.വി വിനോദ്, പി.പി തമ്പാന്‍, പി. വേണുഗോപാലന്‍, കെ. അര്‍ജുനന്‍, കെ. പ്രേംരാജ്, പി.വി ഉണ്ണിരാജന്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം.കെ വിജയകുമാര്‍(കണ്‍വീനര്‍), ഡോ. എം.വി ഗംഗാധരന്‍ (ചെയര്‍മാന്‍), കെ.എം അനില്‍കുമാര്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."