HOME
DETAILS
MAL
കലക്ടറേറ്റില്‍ മാലിന്യം കത്തിക്കല്‍ പതിവാകുന്നു
backup
October 28 2018 | 06:10 AM
കണ്ണൂര്‍: ബോധവല്‍ക്കരണ ക്ലാസുകളും ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്ക്കരിക്കാനുള്ള പ്രദര്‍ശന മാതൃകയും ജില്ലാ ഭരണ കേന്ദ്രത്തിന്റെ മുന്‍വശം ഒരുക്കിയിട്ടും കലക്ടറേറ്റിന്റെ പിറകില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവാകുന്നു.
നൂറുകണക്കിന് സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നുള്ള കടലാസും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും തള്ളാന്‍ വഴിയരികില്‍ ട്രഷറിക്ക് സമീപം പ്രത്യേകസ്ഥലവും ഇവിടെയുണ്ട്. മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുള്ള പുക വിവിധ ഓഫിസുകളിലെ ജീവനക്കാര്‍ക്കും ഇതുവഴി യാത്രചെയ്യുന്നവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. സപ്ലൈ ഓഫിസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ആര്.ടി ഓഫിസ് തുടങ്ങിയ നിരവധി സര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള വഴിയരികിലാണ് മാലിന്യങ്ങള്‍ കത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."