"ദുരന്തമുണ്ടാവുമ്പോള്‍ കേന്ദ്ര സഹായം ചോദിക്കേണ്ടത് മുഖ്യമന്ത്രി" എന്നാല്‍ കേരള മുഖ്യമന്ത്രി അത് ചെയ്യുന്നില്ല: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
പാല: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയമാണെന്ന് സദാനന്ദ ഗൌഡ പറഞ്ഞു. എന്‍.ഡി.എയുടെ പാലാ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടുകൂടി പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എന്‍.ഡി.എ. കേന്ദ്രത്തിന്റെ ഭരണനേട്ടങ്ങളെ പ്രശംസിച്ചു സംസാരിച്ച കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാനും മറന്നില്ല. 'ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്രത്തിലെത്തി സഹായം ചോദിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രി അത് ചെയ്യുന്നില്ല. പ്രധാനമന്ത്രിയെ വന്നു കാണാനോ കേരളത്തിന് ആവശ്യമായ ധനസഹായം ചോദിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. കേന്ദ്രമന്ത്രി ആയ ഞാന്‍ അയക്കുന്ന കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല' കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ബി.ജെ.പി സംസ്ഥാന നേതാക്കളും ഘടക കക്ഷികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."