ആയുര്‍വേദ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍
കണ്ണൂര്‍: മൂന്നാമത് ആയുര്‍വേദ ദിനാഘോഷം വിവിധ പരിപാടികളോടെ കണ്ണൂരില്‍ നടത്തും. ഇതിനായുള്ള സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ നടന്നു. നവംബര്‍ അഞ്ചിന് രാവിലെ ഒന്‍പതിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.
പൊതുജനാരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന നിരവധി അനുബന്ധ പരിപാടികളും നടക്കും. സെമിനാറുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, ഔഷധ സസ്യ പ്രദര്‍ശനം, പ്രളയകാല പ്രവര്‍ത്തനത്തെ അധികരിച്ചുള്ള ഫോട്ടോ പ്രദര്‍ശനം, വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. യോഗത്തില്‍ എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജയബാലന്‍ മാസ്റ്റര്‍, ഡി.പി.എം ഡോ. ലതീഷ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. ആര് ബിന്ദു, നാഷണല്‍ ആയുഷ് മിഷന് ഡി.പി.എം ഡോ. അജിത് കെ.സി, വിവിധ വകുപ്പ് സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."