കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്: താല്‍ക്കാലിക അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കും
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ താല്‍ക്കാലിക അധ്യാപകരുടെയും ജീവനക്കാരുടെയും വേതനം സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. ഐ.എച്ച്.ആര്‍.ഡി കോളജുകള്‍ താല്‍ക്കാലിക അഫിലിയേഷന്‍ പുതുക്കി വാങ്ങുന്നതിനായി ഓരോവര്‍ഷവും സര്‍ക്കാരില്‍നിന്ന് എന്‍.ഒ.സി പുതുക്കി വാങ്ങേണ്ടതില്ല.
വിവിധ കോളജുകളിലെയും സര്‍വകലാശാലാ പഠന വകുപ്പിലെയും അധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും യോഗം അംഗീകരിച്ചു.
അന്തര്‍ സര്‍വകലാശാലാ കായിക മത്സരങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്കുള്ള കാഷ് അവാര്‍ഡ് തുക ഇരട്ടിയാക്കും. അന്തര്‍ സര്‍വകലാശാല, ദേശീയ, അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല പരീക്ഷയെഴുതുവാനുള്ള അവസരം നഷ്ടപ്പെടുന്നുണ്ടെങ്കില്‍, അവര്‍ക്കായി പ്രത്യേക പരീക്ഷ നടത്തും. കമ്യൂണിറ്റി കോളജുകള്‍ക്ക് സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ഫീസില്‍നിന്ന് നല്‍കിവരുന്ന വിഹിതം 70 ശതമാനത്തില്‍ നിന്ന് 80 ശതമാനമാക്കി ഉയര്‍ത്തി.
മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കു സര്‍വകലാശാല പരീക്ഷക്ക് അധികസമയം അനുവദിക്കാനും സഹായിയെ ഉപയോഗിക്കാനും അനുമതി നല്‍കി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് തുല്യതാ വിദ്യാഭ്യാസമെന്ന പരിഗണന നല്‍കിയാണ് ഈ തീരുമാനം.
ഇതിനായി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജീവനക്കാര്‍ക്ക് ജോലിസമയം കഴിഞ്ഞാല്‍ റിക്രിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ ആസൂത്രണവികസന വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."